വീട്ടിൽ പച്ചമാങ്ങ ഇരിപ്പുണ്ടോ? എങ്കിൽ രുചികരമായൊരു ചമ്മന്തി തയ്യാറാക്കിയാലോ ?
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
ചമ്മന്തി പ്രിയരാണോ നിങ്ങൾ? പച്ചമാങ്ങ കൊണ്ട് രുചികരമായ ചമ്മന്തി എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- പച്ചമാങ്ങ 1 കപ്പ്
- തേങ്ങ 1 കപ്പ്
- ഇഞ്ചി 2 സ്പൂൺ
- പച്ചമുളക് 1 എണ്ണം
- ചുവന്ന മുളക് 1 എണ്ണം
- ചെറിയ ഉള്ളി 3 എണ്ണം
- കറിവേപ്പില 1 തണ്ട്
- ഉപ്പ് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ ആദ്യം തോൽ കളഞ്ഞ് നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് തേങ്ങയും പച്ചമുളകും ഇഞ്ചിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക കുറച്ച് കറിവേപ്പില വേണമെങ്കിൽ ചേർത്തു കൊടുക്കാം. ഇത് നന്നായി ഒന്ന് അരച്ചെടുത്ത അതിലേക്ക് രണ്ട് ചെറിയ ഉള്ളി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റിയ ചമ്മന്തിയാണ്.
ഔഷധഗുണങ്ങൾ നിറഞ്ഞ പനിക്കൂര്‍ക്ക കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ?