Grape Pudding : മുന്തിരി കൊണ്ടൊരു വെറെെറ്റി പുഡിങ്; റെസിപ്പി

 മുന്തിരി കൊണ്ടുള്ള സ്പെഷ്യൽ പുഡിങ്.. എങ്ങനെയാണ് ഈ പുഡിങ് തയ്യാറാക്കുന്നതെന്ന് നോക്കാം..

how to make easy and tasty Grape Pudding

പുഡിങ് ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടോ? കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു വെറെെറ്റി പുഡ‍ിങ് ആയാലോ? 
 മുന്തിരി കൊണ്ടുള്ള സ്പെഷ്യൽ പുഡിങ്.. എങ്ങനെയാണ് ഈ പുഡിങ് തയ്യാറാക്കുന്നതെന്ന് നോക്കാം..

ചേരുവകൾ...

കുരുവില്ലാത്ത മുന്തിരി                         500 ഗ്രാം
പഞ്ചസാര                                                ഒരു കപ്പ്‌
കോൺഫ്ലർ                                              കാൽ കപ്പ്
ഏലയ്ക്ക                                                   3 എണ്ണം
ഗ്രാമ്പു                                                        3 എണ്ണം
കറുവപട്ട                                              ഒരു ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം...

ചുവടുകട്ടിയുള്ള ഒരു പാനിൽ മുന്തിരിയും മൂന്ന് കപ്പ് വെള്ളവും അരക്കപ്പ് പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. മുന്തിരി  നന്നായി വെന്തു വെള്ളത്തിന്റെ നിറം മാറുമ്പോൾ അതിൽ നിന്നും മുന്തിരി മാത്രം കോരി മാറ്റി അതിന്റെ തൊലി കളഞ്ഞു ചെറുതായി ഉടച്ചു വയ്ക്കുക. ശേഷം മുന്തിരി വെള്ളത്തിലേക്ക് ഏലയ്ക്ക, പട്ട, ഗ്രാമ്പു, മധുരം നോക്കി ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വീണ്ടും തിളപ്പിക്കുക. ഇതിലേക്ക് കാൽ കപ്പ് കോൺഫ്ലർ കുറച്ചു വെള്ളത്തിൽ  കട്ടക്കെട്ടാതെ കലക്കി ചേർക്കുക. ചെറിയ തീയിൽ കൈവിടാതെ തുടരെ ഇളക്കുക. കുറുകി വരുമ്പോൾ നേരത്തെ ഉടച്ചു വെച്ചിരുന്ന മുന്തിരി പൾപ്പ് ചേർത്ത് കൊടുക്കുക പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ മോൾഡിലോ അല്ലങ്കിൽ ആകൃതിയുള്ള ഏതേലും ചെറിയപത്രത്തിലോ ഒഴിച്ച് ചൂടാറാൻ വെക്കാം. ചൂടാറിയ ശേഷം രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വെച്ചു സെറ്റ് ചെയ്തിട്ടു സെർവ് ചെയ്യാം.

തയ്യാറാക്കിയത്:
 അഭിരാമി,
തിരുവനന്തപുരം

Read more  ഊണിന് മാങ്ങാ രസം ആയാലോ? റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios