Evening snacks : ​ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം; റെസിപ്പി

വെറും നാല് ചേരുവകൾ കൊണ്ട് തയ്യാറാക്കാം ഈ പലഹാരം. ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

how to make easy and tasty banana ball

ഏത്തപ്പഴം കൊണ്ട് ഹെൽത്തിയായൊരു നാടൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ? വെറും നാല് ചേരുവകൾ കൊണ്ട് തയ്യാറാക്കാം ഈ പലഹാരം. ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

വേണ്ട ചേരുവകൾ...

 ഏത്തപ്പഴം                           3 എണ്ണം (പഴുത്തത്) 
വറുത്ത അരിപ്പൊടി          1 കപ്പ്‌
പഞ്ചസാര പൊടിച്ചത്      3 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി             1/4 ടീസ്പൂൺ 
ഉപ്പ്                                          ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ഏത്തപ്പഴം നന്നായി പുഴുങ്ങി ഒന്ന് ഉടച്ചെടുക്കണം. ശേഷം ഉടച്ചെടുത്ത പഴത്തിൽ വറുത്ത അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കണം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളയാക്കി എടുക്കുക. ശേഷം ആവി പാത്രത്തിൽ പുഴുങ്ങി എടുക്കുക. ശേഷം ചായയ്ക്കൊപ്പം ചൂടോടെ കഴിക്കാം.

ചായ സമയമല്ലേ, കടുപ്പത്തിലൊരു മസാല ടീ കുടിച്ചാലോ?

Latest Videos
Follow Us:
Download App:
  • android
  • ios