Healthy Shake : ഈന്തപ്പഴം മില്‍ക്ക് ഷേക്ക് ഇത് പോലെ തയ്യാറാക്കി നോക്കൂ

​ക്ഷീണം മാറാൻ ഈന്തപ്പഴം കൊണ്ട് ഹെൽത്തിയായൊരു ഷേക്ക് തയ്യാറാക്കിയാലോ? ഈന്തപ്പഴം മില്‍ക്ക് ഷേക്ക് അഥവാ ഡേറ്റ്‌സ് മില്‍ക്ക് ഷേക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. അഞ്ചു മിനുട്ട് കൊണ്ട് ഈ ഷേക്ക് തയ്യാറാക്കാം...

how to make dates milk shake recipe

ഈന്തപ്പഴത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി പ്രകൃതിദത്ത പഞ്ചസാരയ്‌ക്കൊപ്പം നിരവധി ധാതുക്കളും വിറ്റാമിനുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകളും ആന്റിഓക്‌സിഡന്റുകളും ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് തടയുന്നു.

​ക്ഷീണം മാറാൻ ഈന്തപ്പഴം കൊണ്ട് ഹെൽത്തിയായൊരു ഷേക്ക് തയ്യാറാക്കിയാലോ? ഈന്തപ്പഴം മിൽക്ക് ഷേക്ക് അഥവാ ഡേറ്റ്‌സ് മിൽക്ക് ഷേക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. അഞ്ചു മിനുട്ട് കൊണ്ട് ഈ ഷേക്ക് തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

ഈന്തപ്പഴം                          കാൽ കപ്പ് 
പാൽ                               മുക്കാൽ ലിറ്റർ 
പഞ്ചസാര                       2 ടേബിൾ സ്പൂൺ 
ഏലയ്ക്കാപ്പൊടി                1 ടീസ്പൂൺ
 ബദാം, പിസ്ത                അലങ്കരിയ്ക്കാൻ 
 ഐസ് ക്യൂബ്സ്                ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഈന്തപ്പഴത്തിന്റെ കുരു നീക്കം ചെയ്ത് മാറ്റിവയ്ക്കുക. ശേഷം പാലും പഞ്ചസാരയും ഈന്തപ്പഴവും ചേർത്ത് മിക്സിയിൽ അടിച്ചെടിക്കുക. ഏലയ്ക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്യുക. ഇതിൽ ഐസ് ചേർത്ത് ബദാം, പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ച് കുടിക്കുക. ഈന്തപ്പഴം മിൽക്ക് ഷേക്ക് തയ്യാർ.

അറിയാം ഈന്തപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

ഈന്തപ്പഴത്തിൽ സെലിനിയം,  മഗ്നീഷ്യം, കോപ്പർ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ മൈക്രോ ന്യൂട്രിയന്റുകൾ എല്ലുകളുടെ ആരോഗ്യം വികസിപ്പിക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ നാരുകളുടെ അംശം വളരെ കൂടുതലാണ്. ക്രമരഹിതമായ മലവിസർജ്ജനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഇത് വളരെ ഗുണം ചെയ്യും.

വണ്ണം കുറയ്ക്കാൻ ഇഞ്ചി ഇങ്ങനെ കഴിക്കാം...

ഈന്തപ്പഴത്തിലെ ഉയർന്ന ആന്റി ഓക്സിഡൻറുകൾ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.  ഈന്തപ്പഴം കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യതയും മുഴകൾ ഉണ്ടാകാനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കും.

ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് ഡയബറ്റിസ് മെലിറ്റസ്. നിരവധി ഓറൽ മരുന്നുകളും ഇൻസുലിൻ സപ്ലിമെന്റേഷനും ചേർന്ന് സിന്തറ്റിക് മരുന്നുകൾ ഉപയോഗിച്ചാണ് പ്രമേഹം ചികിത്സിക്കുന്നത്.
ഈന്തപ്പഴത്തിന് ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. കൂടാതെ കുടലിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിന്റെ തോത് കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. പ്രമേഹം മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. 

ഈന്തപ്പഴം പൊട്ടാസ്യം പോലുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് നാഡീസംബന്ധമായ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഈന്തപ്പഴത്തിലെ കുറഞ്ഞ അളവിലുള്ള സോഡിയം രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios