ചോക്ലേറ്റ് കൊണ്ടൊരു വെറെെറ്റി പുട്ട് തയ്യാറാക്കിയാലോ?
ചോക്ലേറ്റ് കൊണ്ടൊരു വെറെെറ്റി പുട്ട് തയ്യാറാക്കിയാലോ? സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
അരി പുട്ടും ഗോതമ്പ് പുട്ടൊന്നമല്ലാതെ ഒരു വെറെെറ്റി പുട്ട് തയ്യാറാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് കൊണ്ട് രുചികരമായ പുട്ട് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
1.പുട്ടുപൊടി ഒരു കപ്പ്
2.ഡാർക്ക് ചോക്ലേറ്റ് (ഗ്രേറ്റ് ചെയ്തത് ) കാൽ കപ്പ്
3.തേങ്ങ ( ചിരകിയത് ) നാല് ടേബിൾ സ്പൂൺ
4.വെള്ളം, ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു കപ്പ് പുട്ട് പൊടി ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് നനയ്ക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും, ഒരു ടേബിൾ സ്പൂൺ തേങ്ങയും കൂടി ചേർക്കുക. പുട്ട് കുറ്റിയിൽ ചില്ലിട്ടതിനു ശേഷം തേങ്ങയും, ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചേർക്കുക. അതിനു മീതെ തയ്യാറാക്കി വെച്ചിരിക്കുന്ന പുട്ട് പൊടി ചേർത്ത് വേവിച്ചെടുക്കുക.
കൊതിപ്പിക്കും രുചിയിൽ സ്പെഷ്യൽ പൈനാപ്പിൾ പുട്ട് ; ഈസി റെസിപ്പി