സ്പെഷ്യൽ ചെമ്പരത്തി നാരങ്ങ ജ്യൂസ്‌ എളുപ്പം തയ്യാറാക്കാം

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

how to make chembarathi lemon Juice

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

how to make chembarathi lemon Juice

ചൂടുകാലത്ത് മനസും ശരീരവും തണുപ്പിക്കാൻ കുടിക്കാൻ രുചികരമായ സ്പെഷ്യൽ ചെമ്പരത്തി ജ്യൂസ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ പാനീയം. 

വേണ്ട ചേരുവകൾ

  • ചെമ്പരത്തി പൂവ്                4 എണ്ണം
  • നാരങ്ങ                                   2 എണ്ണം
  • പഞ്ചസാര                            ആവശ്യത്തിന്
  • ഐസ് ക്യൂബ്സ്                     ആവശ്യത്തിന്
  • തണുത്ത വെള്ളം              ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ചെമ്പരത്തി പൂവ് ഇതളുകൾ തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് പത്തു മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം അരിച്ചെടുത്തു മാറ്റിവയ്ക്കുക. പഞ്ചസാരയും ഐസ് ക്യൂബ്സും നാരങ്ങ നീരും മിക്സിയിൽ അടിച്ചെടുക്കുക. ഒരു ​ഗ്ലാസിലേക്ക് ചെമ്പരത്തി തിളച്ച മിക്സും നാരങ്ങ നീരും പഞ്ചസാരയും ഐസ് ക്യൂബ്സും ചേർത്ത് കഴിക്കാം.   

ബീറ്റ്റൂട്ട് ലൈം കുടിച്ചാലോ? ഈസി റെസിപ്പി
 

Latest Videos
Follow Us:
Download App:
  • android
  • ios