ബ്രേക്ക്ഫാസ്റ്റിന് കാരറ്റ് കൊണ്ട് ദോശയും പുതിന ചട്ണിയും ഉണ്ടാക്കിയാലോ....

വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ കാരറ്റ് ദോശ. ഇതിന്റെ കൂടെ  പുതിനയില ചട്ണിയാണ് കൂടുതൽ നല്ലത്... ഇവ രണ്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുമെന്നത് ഉറപ്പ്...

how to make carrot dosa and puthina chutney

പ്രാതലിൽ ദോശ ഒരു പ്രധാനപ്പെട്ട വിഭവമാണല്ലോ. പലതരത്തിലുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. കാരറ്റ് കൊണ്ടുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ..വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ കാരറ്റ് ദോശ. ഇതിന്റെ കൂടെ  പുതിനയില ചട്ണിയാണ് കൂടുതൽ നല്ലത്... ഇവ രണ്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുമെന്നത് ഉറപ്പ്... ഇനി ഇവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

കാരറ്റ്                     ഒരു കപ്പ് ( ചെറുതായി അരിഞ്ഞത്)
​ഗോതമ്പ്‌പൊടി     രണ്ടര കപ്പ്
ബട്ടര്‍                   രണ്ടര ടേബിള്‍ സ്പൂണ്‍
ഉപ്പ്, വെള്ളം         പാകത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളില്‍ അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റും ബട്ടറും ഗോതമ്പ്‌പൊടിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇഡലിമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ ഈ മാവ്കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചി. മിന്റ് ചട്ണിക്കൊപ്പം കഴിച്ചാലാണ് കൂടുതല്‍ രുചി.

ഇനി എങ്ങനെയാണ് മിന്റ് ചട്ണി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

തേങ്ങ            ഒരു കപ്പ്
പുതിനയില    അരകപ്പ്
ചെറിയുള്ളി    2 എണ്ണം
വെളുത്തുള്ളി 2 എണ്ണം
പച്ചമുളക്       2 എണ്ണം 
ഉപ്പ്                ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം....

എല്ലാ ചേരുവകളും അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 

ചൂട് പുതിന മസാല ചായ കുടിച്ചാലോ...?

Latest Videos
Follow Us:
Download App:
  • android
  • ios