കിടിലൻ രുചിൽ മസാല ചേര്‍ത്ത ബ്രെഡ് പക്കോഡ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

how to make bread pakora recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

how to make bread pakora recipe

 

കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയ ഒരു വിഭവമാണ് ബ്രെഡ് പക്കോഡ. അഞ്ച് മിനിറ്റ് കൊണ്ട് നമ്മുക്ക് ഇവ തയ്യാറാക്കാന്‍ പറ്റും. 

വേണ്ട ചേരുവകൾ 

ബ്രെഡ് - 4 എണ്ണം 
ഉരുളകിഴങ്ങ് - 2 എണ്ണം 
എണ്ണ - 1 സ്പൂൺ 
പച്ചമുളക് - 2 എണ്ണം 
കടുക് - 1 സ്പൂൺ 
മഞ്ഞൾ പൊടി - 1 സ്പൂൺ 
കടലമാവ് - 1 കപ്പ് 
മഞ്ഞൾ പൊടി - 1 സ്പൂൺ 
മുളക് പൊടി - 1 സ്പൂൺ 
കായപൊടി - 1/2 സ്പൂൺ 
വെള്ളം -1 ഗ്ലാസ് 
എണ്ണ - 1/4 ലിറ്റർ 

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ചുടച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, ഉരുളക്കിഴങ്ങ്, മഞ്ഞൾപൊടി, ഉപ്പ്, സവാള എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചു ഉടച്ചെടുക്കുക. നല്ലപോലെ ഡ്രൈ ആയിട്ട് എടുക്കുക.  ഇനി ഈ മസാല ബ്രെഡിനുള്ളിൽ വയ്ക്കുക. ശേഷം ഈ ബ്രെഡിന് മുകളില്‍ മറ്റൊരു ബ്രെഡ് കൊണ്ട് കവർ ചെയ്യുക. ഇനി കടലമാവ്, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ വെള്ളത്തിൽ കലക്കി എടുത്തതിനുശേഷം അതിലേയ്ക്ക് ബ്രെഡ് മുക്കിയെടുത്ത് എണ്ണയിൽ ഒന്ന് വറുത്തെടുക്കുകയാണ് ചെയ്യുന്നത്. 

Also read: സ്പെഷ്യൽ ബ്രെഡ് ഡോക്ല ; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios