സ്പെഷ്യൽ വാഴക്കൂമ്പ് തോരൻ; റെസിപ്പി

വളരെയധികം പോഷകഗുണമുള്ള ഭക്ഷണമാണ് വാഴക്കൂമ്പ്. നിങ്ങളുടെ ഭക്ഷണത്തിൽ വാഴക്കൂമ്പ് കൊണ്ടുള്ള വിഭവങ്ങള്‍ ഉൾപ്പെടുത്താൻ ശ്രമിക്കുക. തയ്യാറാക്കാം സ്പെഷ്യൽ വാഴക്കൂമ്പ് തോരൻ..

how to make banana flower thoran

വളരെയധികം പോഷകഗുണമുള്ള ഭക്ഷണമാണ് വാഴക്കൂമ്പ്. നിങ്ങളുടെ ഭക്ഷണത്തിൽ വാഴക്കൂമ്പ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. തയ്യാറാക്കാം സ്പെഷ്യൽ വാഴക്കൂമ്പ് തോരൻ..

വേണ്ട ചേരുവകൾ...

ചെറുതായി കൊത്തി അരിഞ്ഞ വാഴക്കൂമ്പ്       1 എണ്ണം
തേങ്ങാ ചിരകിയത്                                                   1 /2 കപ്പ്
പച്ചമുളക് അരിഞ്ഞത്                                               5 
ഉണക്ക മുളക്                                                            2
കറിവേപ്പില                                                              1 തണ്ട്
കടുക്                                                                     1 ടീസ്പൂൺ 
ഉഴുന്നുപരിപ്പ്                                                           1 ടീസ്പൂൺ 
മഞ്ഞൾ പൊടി                                                      1/2  ടീസ്പൂൺ 
കായം                                                                    1/4 ടീസ്പൂൺ
ഉപ്പു രുചിയ്ക്ക് അനുസരിച്ചത് 
എണ്ണ                                                                      1 ടേബിൾ സ്പൂൺ
വെള്ളം                                                                      1/2 കപ്പ് 

തയ്യാറാക്കുന്ന വിധം...

1 ) ആദ്യം അരിഞ്ഞ വാഴക്കൂമ്പിൽ ഉപ്പും തേങ്ങയും ചേർത്ത് 30 മിനിറ്റ് വയ്ക്കുക. 
2 ) ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ് സ്വർണ തവിട്ടു ആകുമ്പോൾ കടുകും കറിവേപ്പിലയും ചേർക്കുക.
3 ) കടുകു പൊട്ടൻ തുടങ്ങിയാൽ വാഴക്കൂമ്പ് ചേർത്ത് നന്നായി ഇളക്കുക.
4 ) പച്ചമുളകും ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് ഇളക്കുക.
5 ) 1 /4 കപ്പ് വെള്ളം ഒഴിച്ച് 6 -8 മിനിറ്റ് മൂടി വച്ച് വേവിക്കുക.
6 ) കായം ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. 
ചൂടാറിയ ശേഷം വിളമ്പി ചോറിനൊപ്പം കഴിക്കാം.

തയ്യാറാക്കിയത്:
ലീന ഷേണായി 

Read more പഴംപൊരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Latest Videos
Follow Us:
Download App:
  • android
  • ios