Tea Time Snacks : ചായയ്‌ക്കൊപ്പം കഴിക്കാൻ സ്പെഷ്യൽ ബോണ്ട; റെസിപ്പി
വെെകിട്ട് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു നാലുമണിപലഹാരം പരിചയപ്പെട്ടാലോ? വെറും അഞ്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം..സ്പെഷ്യൽ ബാംഗ്ലൂർ ബനാന ബോണ്ട...
വെെകിട്ട് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു നാലുമണിപലഹാരം പരിചയപ്പെട്ടാലോ? വെറും അഞ്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം..സ്പെഷ്യൽ ബാംഗ്ലൂർ ബനാന ബോണ്ട...
വേണ്ട ചേരുവകൾ...
ബാംഗ്ലൂർ ബനാന 1 എണ്ണം
മൈദ 2 കപ്പ്
ഏലയ്ക്ക 2 എണ്ണം
പാൽ 4 സ്പൂൺ
പഞ്ചസാര കാൽ കപ്പ്
തയ്യാറാക്കുന്ന വിധം...
ബാംഗ്ലൂർ ബനാന മിക്സിയുടെ ജാറിലേക്ക് എടുത്തു ഒപ്പം ഏലയ്ക്ക, പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. മൈദ ഒരു പാത്രത്തിലേക്ക് എടുത്തിട്ട് അരച്ച ചേരുവകൾ ചേർത്ത് നന്നായി കുഴയ്ക്കുക, വേറെ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല നന്നായി കുഴച്ചു 10 മിനുട്ട് അടയ്ച്ചു വയ്ക്കുക. അതിനു ശേഷം ചെറിയ ബോൾ പോലെ എടുത്തു തിളച്ച എണ്ണയിൽ ഇട്ടു നന്നായി വറുത്തു കോരുക. ബാംഗ്ലൂർ ബനാന ബോണ്ട തയ്യാർ...
തയ്യാറാക്കിയത്;
ആശ രാജനാരായണൻ,
ബാംഗ്ലൂർ