Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കഴിച്ചാലോ? ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ

ഓട്‌സിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബറാണുള്ളത്. 
 

how to eat oats for breakfast
Author
First Published Oct 9, 2024, 3:00 PM IST | Last Updated Oct 9, 2024, 3:00 PM IST

ഓട്സ് മികച്ചൊരു പ്രഭാതഭക്ഷണമാണ്. സമീകൃതാഹാരത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്.  നൂറു ഗ്രാം ഓട്‌സിൽ 13.15 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഓട്‌സിൽ പാൽ ചേർത്ത് കഴിക്കുന്നത് ഭക്ഷണത്തിലെ പ്രോട്ടീൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പാലിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് സഹായകമാണ്.

ഓട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. അവയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുക ചെയ്യുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബറാണുള്ളത്. 

വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പോലുള്ള പ്രധാന പോഷകങ്ങൾ ഓട്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രാതലിൽ ഓട്സ് ഈ രീതിയിൽ കഴിക്കുക

വേണ്ട ചേരുവകൾ

  • ഓട്സ്                                           1/2 കപ്പ് 
  • ചിയ വിത്തുകൾ                  1 ടേബിൾ സ്പൂൺ 
  • വാഴപ്പഴം                                 1 എണ്ണം (അരിഞ്ഞത്)
  •  തേൻ                                        1 ടേബിൾ സ്പൂൺ 
  • വെള്ളം                                     1/2 കപ്പ് 
  • സ്ട്രോബെറി, നട്സ് എന്നിവ അലങ്കരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ഓട്‌സ്, ചിയ വിത്തുകൾ, വെള്ളം എന്നിവ യോജിപ്പിച്ച് നന്നായി വേവിച്ചെടുക്കുക. നന്നായി വെന്ത് ശേഷം തണുപ്പിക്കാനായി മാറ്റിവയ്ക്കുക. തണുത്തതിന് ശേഷം അതിലേക്ക് തേനും പഴങ്ങളും നട്സും ചേർക്കുക. ശേഷം ബൗളിൽ വിളമ്പുക. മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണിത്. 

ദിവസവും ഒരു നേരം വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, അതിശയിപ്പിക്കുന്ന ​ഗുണങ്ങളറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios