ഇനി ചിരട്ടയില്‍ നിന്ന് തേങ്ങ എളുപ്പത്തില്‍ വേര്‍പ്പെടുത്താം; വൈറലായി വീഡിയോ

നമ്മുടെ അടുക്കളകളില്‍ തയ്യാറാക്കുന്ന മിക്ക വിഭവങ്ങളിലെയും പ്രധാന സാന്നിധ്യമാണ് തേങ്ങ. അരച്ച തേങ്ങ, വറുത്ത തേങ്ങ തുടങ്ങിയവയൊക്കെ ചേര്‍ത്താണ്  പല കറികളും മറ്റും നാം തയ്യാറാക്കുന്നത്. ഇത്തരത്തില്‍ തിരക്ക് പിടിച്ച് പാചകം ചെയ്യുമ്പോള്‍ തേങ്ങ ഉടുക്കുന്നതും ചിരട്ടയില്‍ നിന്ന് തേങ്ങ വേര്‍പ്പെടുത്തിയെടുക്കുന്നതും അല്‍പം ശ്രമകരമായ ജോലിയാണ്. 

How To Crack Open Coconut

പ്രകൃതിയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഫലവര്‍ഗങ്ങളിലൊന്നാണ് നാളികേരം. മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന തേങ്ങ സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ടും പ്രശസ്തമാണ്. നമ്മുടെ അടുക്കളകളില്‍ തയ്യാറാക്കുന്ന മിക്ക വിഭവങ്ങളിലെയും പ്രധാന സാന്നിധ്യമാണ് തേങ്ങ.

അരച്ച തേങ്ങ, വറുത്ത തേങ്ങ തുടങ്ങിയവയൊക്കെ ചേര്‍ത്താണ് പല കറികളും മറ്റും നാം തയ്യാറാക്കുന്നത്. ഇത്തരത്തില്‍ തിരക്ക് പിടിച്ച് പാചകം ചെയ്യുമ്പോള്‍ തേങ്ങ ഉടുക്കുന്നതും ചിരട്ടയില്‍ നിന്ന് തേങ്ങ വേര്‍പ്പെടുത്തിയെടുക്കുന്നതും അല്‍പം ശ്രമകരമായ ജോലിയാണ്. ഇതിനൊരു എളുപ്പവഴി ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ് പ്രമുഖ സെലബ്രിറ്റി ഷെഫായ വികാസ് ഖന്ന. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വികാസ് പങ്കുവച്ചിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ കൊല്‍ഹപുരിലെ ആളുകള്‍ കാലങ്ങളായി പിന്തുടരുന്ന വിദ്യയാണിതെന്നും വികാസ് ഖന്ന പറയുന്നു. തേങ്ങയുടെ ഘടന അനുസരിച്ചായിരിക്കും ഈ എളുപ്പവഴി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനായി ആദ്യം തേങ്ങ രണ്ട് കഷ്ണങ്ങളായി ഉടച്ചെടുക്കുക. ഇനി ഗ്യാസ് അടുപ്പ് കത്തിച്ച് ചിരട്ട തീയുടെ മുകളില്‍ വരുന്ന വിധം വയ്ക്കുക. ചിരട്ട ഏകദേശം കറുപ്പുനിറം വരുന്നത് വരെ ഇങ്ങനെ ചൂടാക്കണം. ശേഷം തീ ഓഫ് ചെയ്യാം. ഇനി ഈ തേങ്ങ പാത്രത്തിലുള്ള തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ക്കുക. 15 മിനിറ്റിന് ശേഷം തേങ്ങ ചിരട്ടയില്‍ നിന്ന് നിഷ്പ്രയാസം ഇളക്കി മാറ്റാം എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. 

വീഡിയോ കാണാം...

 

Also Read: പ്രമേഹ രോഗികൾക്ക് കഴിക്കാമോയെന്ന് സംശയമുള്ള മൂന്ന് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios