വിശപ്പില്ലായ്മ, എപ്പോഴും ഉറക്കം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒന്ന്...
ഭക്ഷണത്തില്‍ വരുന്ന അശ്രദ്ധ തീര്‍ച്ചയായും ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കുമല്ലോ. നമുക്കറിയാം, വൈറ്റമിനുകള്‍- ധാതുക്കള്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എല്ലാം ഇത്തരത്തില്‍ നമുക്ക് വേണ്ടതാണ്. എന്നാലിവയില്‍ ചില ഘടകങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അത് നാം അറിയണമെന്നുമില്ല. ഈ ഘടകങ്ങളില്‍ കുറവ് സംഭവിക്കുന്നതും നാം തിരിച്ചറിയണമെന്നില്ല. എന്നാല്‍ അതുകൊണ്ടുണ്ടാകുന്ന ദോഷം നാം അനുഭവിക്കുകയും ചെയ്യും.
നാം എന്ത് തരം ഭക്ഷണങ്ങളാണ് നിത്യവും കഴിക്കുന്നത്, എന്താണ് നമ്മുടെ ഭക്ഷണത്തിന്‍റെ സമയക്രമം എന്നതെല്ലാം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിന്‍റെ നിത്യേനയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഭൂരിഭാഗം ഘടകങ്ങളും അപ്പഴപ്പോള്‍ നാം ഭക്ഷണത്തില്‍ നിന്ന് കണ്ടെത്തേണ്ടതാണ്.
അങ്ങനയെങ്കില്‍ ഭക്ഷണത്തില്‍ വരുന്ന അശ്രദ്ധ തീര്‍ച്ചയായും ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കുമല്ലോ. നമുക്കറിയാം, വൈറ്റമിനുകള്‍- ധാതുക്കള്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എല്ലാം ഇത്തരത്തില്‍ നമുക്ക് വേണ്ടതാണ്. എന്നാലിവയില്‍ ചില ഘടകങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അത് നാം അറിയണമെന്നുമില്ല. ഈ ഘടകങ്ങളില്‍ കുറവ് സംഭവിക്കുന്നതും നാം തിരിച്ചറിയണമെന്നില്ല. എന്നാല്‍ അതുകൊണ്ടുണ്ടാകുന്ന ദോഷം നാം അനുഭവിക്കുകയും ചെയ്യും.
അത്തരത്തില്‍ നമുക്ക് അവശ്യം വേണ്ടുന്നതും കുറഞ്ഞുപോയാല്‍ അത് നാം തിരിച്ചറിയാതെ നമുക്ക് പലവിധത്തിലുള്ള പ്രയാസങ്ങളുണ്ടാക്കുകയും ചെയ്യുന്നൊരു ഘടകമാണ് മഗ്നീഷ്യം.
എന്തുകൊണ്ട് മഗ്നീഷ്യം പ്രധാനം?
മഗ്നീഷ്യം ആദ്യമേ സൂചിപ്പിച്ചത് പോലെ പലവിധത്തില്‍ ആരോഗ്യത്തിന് അവിഭാജ്യമാണ്. ഏറ്റവും പ്രധാനമായി എല്ലുകള്‍ക്കാണ് ഇതാവശ്യമായി വരുന്നത്. എല്ലുകളുടെ രൂപീകരണത്തിന് 60-70 ശതമാനം വരെ മഗ്നീഷ്യം ആവശ്യമാണ്. ഇതിന് പുറമെ പേശികളുടെ ആരോഗ്യത്തിന്, നാഡികളുടെ പ്രവര്‍ത്തനത്തിന്, രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന്, ബിപി നിയന്ത്രിക്കുന്നതിന്, പ്രോട്ടീനുകളുടെ ഉത്പാദനത്തിന് എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും മഗ്നീഷ്യം വേണം.
മഗ്നീഷ്യം കുറയുമ്പോള്‍ അത് സ്വാഭാവികമായും ഏറ്റവുമധികം ബാധിക്കുന്നത് എല്ലുകളെയും പേശികളെയും തന്നെയാണ്. അതുപോലെ തന്നെ വിശപ്പില്ലായ്മ, ഓക്കാനം, തളര്‍ച്ച, എപ്പോഴും ഉറക്കം, ശരീരവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഗ്നീഷ്യം കുറയുന്നത് മൂലം സംഭവിക്കുന്നു. അതിനാല്‍ തന്നെ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ നമ്മള്‍ നിര്‍ബന്ധമായും ഉറപ്പിക്കേണ്ട ഘടകങ്ങളിലൊന്നായി മഗ്നീഷ്യത്തിനെയും കണക്കാക്കേണ്ടതുണ്ട്. വൈറ്റമിനുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം എല്ലാം ഇത്തരത്തില്‍ നാം ഭക്ഷണത്തില്‍ ഉറപ്പിക്കേണ്ട ഘടകങ്ങളാണ്.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍...
മത്തൻ കുരു (പംപ്കിൻ സീഡ്സ്) ആണ് മഗ്നീഷ്യത്തിന്‍റെ നല്ലൊരു ഉറവിടം. അവക്കാഡോ, ചൂര മീൻ, ഡാര്‍ക് ചോക്ലേറ്റ്, ബീൻസുകള്‍ പയറുവര്‍ഗങ്ങള്‍, ചീര, അണ്ടിപ്പരിപ്പ് എന്നിങ്ങനെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പലതുണ്ട്. ദിവസവും തന്നെ ഇവയിലേതെങ്കിലും ഒന്നെങ്കിലും ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണം. ഇത്തരത്തില്‍ ബാലൻസ്ഡ് ആയി ഭക്ഷണം കഴിച്ച് ശീലിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ശരീരത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ നഷ്ടപ്പെട്ട് പോകില്ല.
Also Read:- 'ഇറച്ചി വിഭവങ്ങളിലും ബിയറിലും ക്യാൻസറിന് കാരണമാകുന്ന കെമിക്കലുകള്‍!'