യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് പാനീയങ്ങള്‍

യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധിവേദനയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

homemade drinks to naturally lower uric acid levels

യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധിവേദനയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. നാരങ്ങാ വെള്ളം 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ നീര് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

2. ചെറി ജ്യൂസ്  

ചെറി പഴങ്ങളില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 

3. ബീറ്റ്റൂട്ട് ജ്യൂസ് 

ശരീരത്തിലെ വിഷാംശങ്ങളെ പുറംന്തള്ളാനും ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവിനെ കുറയ്ക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

4. പൈനാപ്പിള്‍ ജ്യൂസ് 

'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇവയ്ക്ക് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവിനെ കുറയ്ക്കാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. ക്യാരറ്റ് ജ്യൂസ് 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

6. തണ്ണിമത്തന്‍ ജ്യൂസ് 

വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസും യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

7. ആപ്പിള്‍ സി‍ഡര്‍ വിനഗര്‍

ആപ്പിള്‍ സി‍ഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറംന്തള്ളാന്‍ സഹായിക്കും.

8. ഗ്രീന്‍ ടീ 

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: കൊളസ്ട്രോൾ കുറയ്ക്കാൻ വീട്ടില്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios