തൂശനിലയിലെ സദ്യ, രുചി മധുരം മാത്രം, ആയിശത്ത് വൈറലാണ് ഒപ്പം ഈ കേക്കും!
ക്രിസ്തുമസ് കാലത്തെ കേക്കിലെ പരീക്ഷണങ്ങളെന്ന പോലെ ഓണക്കാലത്തെ കേക്ക് പരീക്ഷണം കണ്ടാല്‍ തന്നെ നാവില്‍ വെള്ളമൂറും
കാസർഗോഡ്: ഓണത്തിന് കേക്കൊരുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? ഓണത്തിന് കേക്കോ അമ്പരക്കാന്‍ വരട്ടെ, ഓണം പ്രമാണിച്ച് അടിപൊളി കേക്ക് തയ്യാറാക്കി വൈറലായിരിക്കുകയാണ് കാസര്‍ഡോസെ ഈ വീട്ടമ്മ. പാലക്കുന്നിലെ ആയിശത്ത് തസ്ലീമ എന്ന വീട്ടമ്മ തയ്യാറാക്കിയ ഓണസദ്യയ്ക്ക് ചില പ്രത്യേകതകളുണ്ട്. ക്രിസ്തുമസ് കാലത്തെ കേക്കിലെ പരീക്ഷണങ്ങളെന്ന പോലെ ഓണക്കാലത്തെ കേക്ക് പരീക്ഷണം കണ്ടാല്‍ തന്നെ നാവില്‍ വെള്ളമൂറും.
തൂശനിലയില്‍ വിളമ്പി വച്ച ഓണസദ്യ തന്നെയാണ് ആയിശത്ത് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ വിഭവങ്ങളും ഇലയിട്ട് വിളമ്പിയിട്ടുമുണ്ട്. അവിയല്‍, ഓലന്‍, പച്ചടി, കൂട്ടുകറി, പുളിയിഞ്ചി, പരിപ്പ് കറി, സാമ്പാര്‍, തോരന്‍, പപ്പടം, പായസം, പഴം, ഉപ്പേരി എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ തന്നെയാണ് പക്ഷേ ഒരു പ്രത്യേകത ഉണ്ട്. പുളിയോ എരിവോ ഈ സദ്യക്ക് ഉണ്ടാകില്ല. ഈ സദ്യ മുഴുവന്‍ മധുരമാണ്. വീട്ടിലിരുന്ന് കേക്കുകള്‍ തയ്യാറാക്കി നല്‍കാറുണ്ട് ഈ വീട്ടമ്മ.
ഓണക്കാലമായതിനാല്‍ കേക്കിനും ഒരു ഓണം ടച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ആയിശത്ത്. കേക്ക് വൈറലായത് നിമിഷ നേരത്തിനുള്ളിലാണ്. മികച്ച പ്രതികരണമാണ് കേക്കിന് ലഭിക്കുന്നതെന്ന് വീട്ടമ്മ പറയുന്നു. ഓണക്കാലത്ത് കേക്കിന് ആവശ്യക്കാരുണ്ടാവുമോയെന്ന സംശയത്തിന് സാധ്യത പോലും ഇല്ലാത്ത രീതിയിലാണ് പ്രതികരണങ്ങള്‍ എന്നും ആയിശത്ത് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം