വെറും നാല് ചേരുവകൾ കൊണ്ട് കിടിലൻ മാമ്പഴ കുൽഫി
ഈ മാമ്പഴക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഒരു കിടിലൻ കുൽഫി തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മാമ്പഴക്കാലമല്ലേ, രുചികരമായ കുൽഫി തയ്യാറാക്കിയാലോ? വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം മാമ്പഴ കുൽഫി.
വേണ്ട ചേരുവകൾ
മാമ്പഴം - 2 എണ്ണം
പശുവിൻ പാല് - 2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
പിസ്തയും കശുവണ്ടിയും - ആവശ്യത്തിന്
പൊടിച്ചത്
തയ്യാറാക്കുന്ന വിധം
പാൽ അടുപ്പിൽ വച്ച് കാൽ കപ്പ് പഞ്ചസാരയും ചേർത്ത് കുറച്ചു നട്സ് പൊടിച്ചതും ചേർത്ത് പകുതി ആകുന്നത് വരെ കുറുക്കി എടുക്കുക. മാങ്ങയും കാൽ കപ്പ് പഞ്ചസാര ചേർത്തു ഒരു അഞ്ചു മിനിറ്റ് ഒന്നു വേവിച്ചെടുക്കുക . ഇത് രണ്ടും നന്നായി തണുക്കാൻ വേണ്ടി മാറ്റി വയ്ക്കുക. ഇനി മാമ്പഴം ഒരു മിക്സിയിൽ ചെറുതായി ഒന്നു അരച്ചെടുക്കുക. ഈ മാമ്പഴം ഇനി തണുക്കാൻ വച്ച പാലിലേക്ക് നന്നായി ഇളക്കി വച്ച് സ്റ്റീൽ ഗ്ലാസ്സിലേക്ക് കുറേശ്ശേ ആയി ഒഴിച്ചു ഒരു അലുമിനിയം ഫോയിൽ വെച്ച് കവർ ചെയ്തു ഒരു ഐസ്ക്രീം സ്റ്റിക്ക് യും ഇട്ടു ഒരു ആറു മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ചു എടുക്കുക. ആറ് മണിക്കൂറിന് ശേഷം കുൽഫി വച്ച ഗ്ലാസ് കുറച്ചു വെള്ളത്തിൽ ഒന്ന് മുക്കിയിട്ട് കുൽഫി ഗ്ലാസിൽ നിന്നും എടുത്തു തണുപ്പോടെ കഴിക്കുക.