Asianet News MalayalamAsianet News Malayalam

കുടിക്കാം ഒരു വെറൈറ്റി മുന്തിരി-ചെറുനാരങ്ങ ജ്യൂസ് ; ഈസി റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

home made grapes juice recipe
Author
First Published Oct 2, 2024, 9:32 AM IST | Last Updated Oct 2, 2024, 11:53 AM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

home made grapes juice recipe

 

വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി ആരോ​ഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്. മുന്തിരിയിൽ ആൻറി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചൂട് കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ മുന്തിരി കൊണ്ട് കിടിലൻ രുചിയിൽ ഒരു ജ്യൂസ് തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ 

  • മുന്തിരി                        1 കപ്പ് 
  • നാരങ്ങ നീര്               3 സ്പൂൺ 
  • പഞ്ചസാര                    4 സ്പൂൺ 
  • വെള്ളം                         2 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

ആദ്യം മുന്തിരി നന്നായി കഴുകി മിക്സിയിൽ ഇടുക. നാരങ്ങ നീരും, പഞ്ചസാരയും, വെള്ളവും ചേർത്ത് അരച്ച് അരിച്ചു എടുക്കുക. ഹെൽത്തി മുന്തിരി ജ്യൂസ് തയ്യാർ. 

അടിപൊളി തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios