Christmas 2024 : ക്രിസ്മസ് സ്പെഷ്യൽ ഈസി ഡെസേർട്ട് ; റെസിപ്പി
രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് സീമ രാജേന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഈ ക്രിസ്മസിന് വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു സ്പെഷ്യൽ ഡെസേർട്ട്.
വേണ്ട ചേരുവകൾ
- 1) തെെര് 250 മില്ലി ലിറ്റർ
- 2) ഫ്രഷ് ക്രീം 250 മില്ലി ലിറ്റർ
- 3) കശുവണ്ടി 100 ഗ്രാം
- 4) ഉണക്ക മുന്തിരി 100 ഗ്രാം
- 5) ഈന്തപ്പഴം 100 ഗ്രാം (ചെറിയ കഷ്ണങ്ങളാക്കിയത്)
- 6) വെള്ളരിക്ക 2 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- 7) പച്ചമുളക് 4 എണ്ണം
- 8) മാതള നാരങ്ങ 20 ഗ്രാം
- 9) തണ്ണിമത്തൻ 100 ഗ്രാം
- 10) ഉപ്പ് ഒരു നുള്ള്
- 11)പഞ്ചസാര ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗൾ എടുക്കുക. ശേഷം അതിലേക്ക് 3, 4, 5, 6, 7, 8 ,10 & 11 ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് 1, 2 ചേരുവകൾ ചേർക്കുക. ശേഷം വലിയൊരു ബൗളിലേക്ക് മാറ്റുക. ശേഷം തണ്ണിമത്തനും മാതള നാരങ്ങയും വച്ച് അലങ്കരിക്കുക. രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം കഴിക്കുക. ഏത് തരത്തിലുള്ള ഭക്ഷണത്തോടൊപ്പവും ഇത് വിളമ്പാം.
ഈ ക്രിസ്തുമസിന് ഒരു സ്പെഷ്യല്‍ കൊഴുക്കട്ട തയ്യാറാക്കിയാലോ? റെസിപ്പി