കുട്ടികൾക്ക് കറുമുറെ തിന്നാൻ ഒരു പ്രോട്ടീൻ കുക്കീസ്
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് പ്രീതി. എൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയിലൊരു ഈസി ആൻഡ് ഹെൽത്തി ഹൈ പ്രോട്ടീൻ സ്‌നാക്ക് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- ബദാം ഒരു പിടി
- ഡ്രൈ ഡേറ്റ്സ് ഒരു പിടി
- കപ്പലണ്ടി ഒരു പിടി
- മറ്റു ഡ്രൈ ഫ്രൂട്ട്സ് ലഭ്യത അനുസരിച്ച് ഒരു പിടി
- തേൻ ആവശ്യാനുസരണം മധുരം നോക്കി ചേർക്കുക
- ഡേറ്റ്സ് കുരു കളഞ്ഞ് ചതച്ചത്/ ഡേറ്റ്സിറപ്പ്/ ഡേറ്റ്സ് ജാം ലഭ്യതയനുസരിച്ച് ആവശ്യാനുസരണം മധുരം നോക്കി ചേർക്കുക
തയ്യാറാക്കുന്ന വിധം
ആദ്യം എല്ലാ ഡ്രൈ ഫ്രൂട്‌സും പൊടിക്കുക. ഒരേ അളവിൽ പൊടിച്ച് ഒരു പത്രത്തിൽ മാറ്റിവയ്ക്കുക. ഇനി ആവശ്യാനുസരണം മധുരം നോക്കി തേനും ഡേറ്റ്‌സിറപ്പ്/ഡേറ്റ്സ് ജാം ചേർത്ത് നന്നായി കുഴച്ചെടുക്കുക. എല്ലാ മിശ്രിതവും പാകമായതിന് ശേഷം ഒരു ട്രേയിൽ അല്ലെങ്കിൽ പാത്രത്തിൽ നെയ്യും ബേക്കിംഗ് പേപ്പറും ചേർത്ത് സെറ്റ് ചെയ്യുക. ഇതിന് ശേഷം കുഴച്ച് പാകമായ മിശ്രിതം സെറ്റ് ചെയ്ത ട്രേയിലേക്ക് പകർത്തുക. എന്നിട്ട് ഇഷ്ടമുള്ള രൂപത്തിൽ അല്ലെങ്കിൽ കപ്പലണ്ടി മിഠായിയുടെ രൂപത്തിൽ സെറ്റ് ചെയ്യുക. കുറച്ചു നേരം സെറ്റ് ആകാൻ വേണമെങ്കിൽ ഫ്രിഡ്ജിൽ കൂൾ ചെയ്യാം. സെറ്റ് ആയ മിശ്രിതം പുറത്തെടുത്ത് ഇഷ്ടമുള്ള രൂപത്തിൽ മുറിച്ച് കഴിക്കുക. ഇത് ജാറിൽ സൂക്ഷിക്കുകയും ചെയ്യാം. ഹെൽത്തിയും ടാസ്റ്റിയുമായ സ്നാക്ക് തയ്യാർ. ഇത് ഇടവേളകളിലോ ടിഫിൻ്റെ കൂടെയോ കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്.
ടേസ്റ്റി റാഗി അവൽ ലഡ്ഡു തയ്യാറാക്കാം; റെസിപ്പി