മല്ലിയില കൊണ്ട് കിടിലൻ ചമ്മന്തി ; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് രഞ്ജിത തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
വീട്ടിൽ മല്ലിയില ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ ചമ്മന്തി എളുപ്പം തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ മല്ലിയില ചമ്മന്തി ഉണ്ടാക്കിയാലോ?.
വേണ്ട ചേരുവകൾ
- മല്ലിയില 1 കപ്പ്
- തേങ്ങ 1 കപ്പ്
- ഇഞ്ചി 1 സ്പൂൺ.
- പച്ചമുളക് 2 എണ്ണം
- ഉപ്പ് 1 സ്പൂൺ
- എണ്ണ 2 സ്പൂൺ
- കടുക് 1 സ്പൂൺ.
- ചുവന്ന മുളക് 2 എണ്ണം
- കറിവേപ്പില 1 തണ്ട്
- ഉഴുന്ന് പരിപ്പ് 1 സ്പൂൺ
- തുവര പരിപ്പ് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങ, മല്ലിയില, ഒപ്പം തന്നെ ഇഞ്ചി, പച്ചമുളക്, ഉപ്പ് കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അരച്ചെടുത്ത അതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചുകൊടുത്ത് എത്രമാത്രം ലൂസ് ആകണമോ അത്രമാത്രം വെള്ളം മാത്രം ഒഴിച്ചു കൊടുത്തു നല്ലപോലെ അരച്ചെടുക്കുക മല്ലിയിലയുടെ ഫ്ലേവർ ഇതിൽ മുന്നോട്ട് നിൽക്കും. പക്ഷേ വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ്. ഇനി ഇതിലേക്ക് കടുക് താളിച്ച് ഒഴിക്കുന്നതിന് ആയിട്ട് ആ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പും ചേർത്ത് വറുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
രുചികരമായ മുളക് പൊടി ചമ്മന്തി ; ഈസി റെസിപ്പി