അടിപൊളി ചോക്ലേറ്റ് ഫിൽഡ് കുക്കീസ് ; ഈസി റെസിപ്പി
ചോക്ലേറ്റ് ഫിൽഡ് കുക്കീസ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ഫിൽഡ് കുക്കീസ് ഇനി വീട്ടിലുണ്ടാക്കി നൽകാം. ഓവൻ ഇല്ലാതെയും ഇത് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- ഡാർക്ക് ചോക്ലേറ്റ് 60 ഗ്രാം
- ഓയിൽ 1/4 കപ്പ്
- പൊടിച്ച പഞ്ചസാര 1/2 കപ്പ്
- മുട്ടയുടെ മഞ്ഞ 1
- വാനില എസ്സെൻസ് 1/2 ടീസ്പൂൺ
- പാൽ 1/2 കപ്പ്
- മൈദ 1 കപ്പ്
- കൊക്കോ പൗഡർ 1/2 ടീസ്പൂൺ
- ബേക്കിംഗ് പൗഡർ 1 ടേബിൾ സ്പൂൺ
- ഉപ്പ് 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഡാർക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളായി മുറിക്കുക. ഡബിൾ ബോയിലർ രീതി അല്ലെങ്കിൽ മൈക്രോവേവ് ഉപയോഗിച്ച് ചോക്ലേറ്റ് ഉരുക്കിയെടുക്കണം. ഉരുകിയ ചോക്ലേറ്റ് ഒരു പൈപ്പിങ്ങ് ബാഗിലേക്ക് ഒഴിക്കുക. ഇനി ഒരു ഷീറ്റിലേക്ക് റൗണ്ടിൽ പൈപ്പ് ചെയ്യുക. ഇത് 10 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.
ഇനി ബാറ്റർ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കുക.ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് സോഫ്റ്റാകുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി ഇളക്കുക. വാനില എസ്സെൻസ് ചേർക്കുക. പാൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇനി മൈദ, കൊക്കോപൗഡർ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ അരിച്ച് ചേർക്കുക. നന്നായി യോജിക്കുന്നത് വരെ എല്ലാം മിക്സ് ചെയ്തെടുക്കണം. (ബാറ്റർ വളരെ കട്ടിയുള്ളതോ വളരെ അയഞ്ഞതോ ആയിരിക്കരുത്)
ഇനി ഒരു പൈപ്പിങ് കവർ എടുത്ത് ബാറ്റർ പൈപ്പിങ് കവറിലേക്ക് നിറച്ച് അലുമിനിയം ഫോയിൽ ഇട്ട ബേക്കിംഗ് ട്രേയിൽ ബാറ്റർ വൃത്താകൃതിയിൽ പൈപ്പ് ചെയ്യുക.തയ്യാറാക്കിയ ചോക്ലേറ്റുകൾ മുകളിൽ വച്ച് ചെറുതായി അമർത്തുക. വീണ്ടും മുകളിൽ ബാറ്റർ പൈപ്പ് ചെയ്യുക. ഇത് 175℃ പ്രീഹീറ്റ് ചെയ്ത ഓവനിൽ 10 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കണം.
ഓവനിൽ അല്ലാതെ ഈ കുക്കീസ് ബേക്ക് ചെയ്തെടുക്കാനായി ഒരു പ്ലേറ്റിനു മുകളിൽ ബാറ്റർ പൈപ്പ് ചെയ്യുക (ഒരു അലുമിനിയം ലിഡ് അല്ലെങ്കിൽ അതുപോലെയുള്ള ഒന്ന് തിരഞ്ഞെടുക്കാം). തയ്യാറാക്കിയ ചോക്ലേറ്റുകൾ മുകളിൽ വയ്ക്കുക, ചെറുതായി അമർത്തുക. വീണ്ടും മുകളിൽ ബാറ്റർ പൈപ്പ് ചെയ്യുക.
10 മിനിറ്റ് സ്ററൗവിൽ വച്ച് പ്രീഹീറ്റ് ചെയ്ത ഉയരമുള്ള ഒരു പാനിൽ ഒരു വയർ റാക്ക് ഇറക്കിവച്ചു അതിനു മുകളിൽ പ്ലേറ്റ് വയ്ക്കുക, പാൻ മൂടുക. ഇടത്തരം ചൂടിൽ 25 മുതൽ 30 മിനിറ്റ് വരെ വേവിക്കുക. ചോക്ലേറ്റ് ഫിൽഡ് കുക്കീസ് തയ്യാറായികഴിഞ്ഞു.
Read more പാലക്ക് ചീര കൊണ്ടൊരു നാലുമണി പലഹാരം