എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ക്യാരറ്റ് കേക്ക് ; റെസിപ്പി
കുട്ടികൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി കൊടുക്കാം രുചികരമായ ക്യാരറ്റ് കേക്ക്. ഫൗസിയ യൂസഫ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ക്യാരറ്റ് കേക്ക് ഇനി എളുപ്പം തയ്യാറാക്കാം. പെർഫെക്ട് ഈസി ക്യാരറ്റ് ഇങ്ങനെ തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
- ക്യാരറ്റ് 2 എണ്ണം
- മിൽക്ക് മെയ്ഡ് 5 ടേബിൾ സ്പൂൺ
- ബ്രെഡ് 2 സ്ലൈസ്
- പാൽ 1/2 കപ്പ്
- മുട്ട 4 എണ്ണം
- പഞ്ചസാര 1 സ്പൂൺ
- നെയ്യ് 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ക്യാരറ്റ് നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു ഫ്രൈ പാൻ അടുപ്പിൽ വച്ച് ചൂടായതിനു ശേഷം ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്കു ക്യാരറ്റ് ഗ്രേറ്റ് ചെയ്തുതും മിൽക് മെയ്ഡും പാലും ഒഴിച്ച് നന്നായി വഴറ്റി മാറ്റി വയ്ക്കുക. മിക്സി എടുത്തു അതിലേക്കു 4 മുട്ട കുറച്ചു പാൽ, പഞ്ചസാര, മിൽക്ക്മെയ്ഡ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ബാക്കിയുള്ള പാലിലേക്ക് ബ്രെഡ് കുതിർത്തു ഉടച്ചെടുക്കുക. അതിലേക്കു മിക്സിയിൽ അടിച്ചുവച്ച ബാറ്ററും ക്യാരറ്റ് വഴറ്റിയെത്തും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക..ഫ്രൈ പാൻ ചൂടാക്കി അതിലേക്കു നെയ്യ് ഒഴിച്ച് ഈ ബാറ്റർ ഒഴിച്ച് 20 മിനുട്ട് ചെറിയ തീയിൽ വേവിച്ചെടുക്കുക. ബദാം വച്ച് കേക്കിന്റെ മുകളിൽ അലങ്കരിക്കുക.
വളരെ എളുപ്പത്തിൽ ടേസ്റ്റി ബട്ടർ ഫ്രൈഡ് റൈസ് തയ്യാറാക്കാം; റെസിപ്പി