വെറെെറ്റി ബൂന്തി റെയ്ത്ത എളുപ്പം തയ്യാറാക്കാം
വെറെെറ്റി ബൂന്തി റെയ്ത്ത എളുപ്പം തയ്യാറാക്കാം. വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- തൈര് 2 കപ്പ്
- ബ്ലാക്ക് സാൾട്ട് 1/2 സ്പൂൺ
- ജീരക പൊടി 1/4 സ്പൂൺ
- മുളക് പൊടി 1/4 സ്പൂൺ
- ചാറ്റ് മസാല 1/4 സ്പൂൺ
- മേത്തി leaves 1/2 സ്പൂൺ
- ബൂന്തി 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം നല്ല കട്ട തൈര് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. (പുളി കുറഞ്ഞ തൈരായിരിക്കണം എടുക്കേണ്ടത്). ശേഷം ആ തൈര് ഒരു ബീറ്റർ കൊണ്ട് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ബ്ലാക്ക് സോൾട്ട്, ജീരക പൊടി, മുളകുപൊടി, ചാറ്റ് മസാല ഉലുവയിലയും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക. കുറച്ചു പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് ബൂന്തി കൂടെ ചേർത്തു കൊടുക്കുക. നല്ല രുചികരമായ ഒരു റെസിപ്പിയാണിത്.
കിടിലൻ ബീഫ് അച്ചാർ തയ്യാറാക്കിയാലോ? റെസിപ്പി