കിടിലൻ ബീഫ് അച്ചാർ തയ്യാറാക്കിയാലോ? റെസിപ്പി

ചോറിനൊപ്പം കഴിക്കാൻ സ്പെഷ്യൽ ബീഫ് അച്ചാർ തയ്യാറാക്കാം. അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകകുറിപ്പ്. 

home made beef pickle recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

home made beef pickle recipe

 

വേണ്ട ചേരുവകൾ 

  • ബീഫ്                                      1  കിലോ 
  • നല്ലെണ്ണ                                   1/2 ലിറ്റർ 
  • കടുക്                                       2 സ്പൂൺ 
  • ചുവന്ന മുളക്                        3 എണ്ണം 
  • മഞ്ഞൾ പൊടി                     1 സ്പൂൺ 
  • മുളക് പൊടി                         4 സ്പൂൺ 
  • കായ പൊടി                           1 സ്പൂൺ 
  • കുരുമുളക് പൊടി               2 സ്പൂൺ 
  • ഉപ്പ്                                            2 സ്പൂൺ 
  • കറിവേപ്പില                          2 തണ്ട് 
  • വിനാഗിരി                             4 സ്പൂൺ 
  • ഇഞ്ചി                                      3 സ്പൂൺ 
  • വെളുത്തുള്ളി                      3 സ്പൂൺ 
  • പച്ചമുളക്                              4 എണ്ണം 
  • ഗരം മസാല                          2 സ്പൂൺ 

 

 തയ്യാറാക്കുന്ന വിധം

ബീഫ് അച്ചാർ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കുക. ശേഷം അതിലേക്ക്  മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണം ഒഴിച്ച് കൊടുക്കുക. ശേഷം മസാലയിൽ മിക്സ് ചെയ്ത് വച്ചിരിക്കുന്ന ബീഫ് എണ്ണയിൽ നല്ലപോലെ വറുത്തെടുക്കുക. ശേഷം ഒരു ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക്, ചുവന്ന മുളക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കായപ്പൊടി, വിനാഗിരി ഇത്രയും ചേർത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കി എടുക്കുക. ശേഷം വറുത്തെടുത്ത ബീഫ് ഇതിലേക്ക് ചേർത്ത്   കൊടുക്കുക. ശേഷം കറിവേപ്പിലയും ചേർക്കുക. നല്ലപോലെ കുറഞ്ഞു തെളിഞ്ഞു വരുമ്പോൾ ബീഫ് അച്ചാർ ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios