Easy Green Pakora Recipe : ചൂട് ഗ്രീൻ പക്കോഡ കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരം പരിചയപ്പെട്ടാലോ. ഗ്രീൻ പക്കോഡയാണ് വിഭവം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം. എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? 

hoe to make easy and tasty green pakoda

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരം പരിചയപ്പെട്ടാലോ. ഗ്രീൻ പക്കോഡയാണ് വിഭവം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം. എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? 

വേണ്ട ചേരുവകൾ...

 1.  അരിപ്പൊടി - ഒരു കപ്പ്‌
     കടലമാവ് - ഒരു കപ്പ്‌
2.  മല്ലിയില, പുതിനയില ( അരിഞ്ഞത് ) - ഒരു കപ്പ്‌
     കായപ്പൊടി  - കാൽ ടീസ്പൂൺ
    ജീരകം - കാൽ ടീസ്പൂൺ
    കുരുമുളകുപൊടി - അര ടീസ്പൂൺ
    പച്ചമുളക് - 2 എണ്ണം ( ചെറുതായി അരിഞ്ഞത് )
 
തയ്യാറാക്കുന്ന വിധം...

*അരിപ്പൊടിയും, കടലമാവും അരിച്ചെടുക്കുക.അതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർക്കുക.ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പാകത്തിന് കുഴച്ചെടുക്കുക.
* ചെറിയ ഉരുളകളാക്കി കൈ വെള്ളയിൽ വച്ചു പരത്തി വറുത്തെടുക്കുക. ചൂടോടെ സോസിനൊപ്പം കഴിക്കാം..

തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട് 

Read more : ബട്ടർ ഗാർലിക് നാൻ തവയിൽ തയ്യാറാക്കാം

Latest Videos
Follow Us:
Download App:
  • android
  • ios