Asianet News MalayalamAsianet News Malayalam

കായം ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി എന്നിവയെ തടയാന്‍ കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. അതിനാല്‍ കായം ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

Hing Water for Lowering High Cholesterol and other benefits
Author
First Published Feb 13, 2024, 2:44 PM IST | Last Updated Feb 13, 2024, 2:44 PM IST

ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാനായി പാചകത്തില്‍ നാം പതിവായി ഉപയോഗിക്കുന്ന ഒന്നാണ് കായം. എന്നാല്‍ ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. കായം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഇതിനായി പതിവായി കായം ചേര്‍ത്ത വെള്ളം കുടിക്കാം. 

ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി എന്നിവയെ തടയാന്‍ കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. അതിനാല്‍ കായം ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. 

ആന്‍റി ഓക്സിഡൻറുകളാൽ സമ്പന്നമാണ് കായം. കായം അടങ്ങിയ വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ആര്‍ത്തവ സംബന്ധമായ വേദന പരിഹരിക്കുന്നതിനും കായം സഹായകമാണ്. അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ ഇവ സഹായിക്കുന്നു. ഇതിലൂടെയാണ് ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios