ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

മോശം  ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മർദ്ദം,   അമിത വണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍  കാരണമാകും. 
 

High Blood Pressure add these Vegetables to your diet

ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മോശം  ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മർദ്ദം,   അമിത വണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍ കാരണമാകും. 

രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. 

ചീര

ചീര പോഷകങ്ങളാല്‍ സമ്പന്നമാണ്. ചീരയില്‍  അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ  ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

മധുരക്കിഴങ്ങ് 

ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും   ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണം ചെയ്യും.  

ക്യാരറ്റ് 

പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ബീറ്റാ കരോട്ടിന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ക്യാരറ്റ്.  അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 
തക്കാളി 

100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ലൈക്കോപിനും ഉണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

ബ്രൊക്കോളി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ബ്രൊക്കോളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ എട്ട് ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios