പാല്‍ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്തുനോക്കൂ, ഗുണങ്ങള്‍ പലതാണ്...

പൊതുവെ സ്പൈസുകളെല്ലാം മിതമായ അളവില്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അതുവഴി സീസണലായ അണുബാധകളെ ചെറുക്കാനുമെല്ലാം സഹായകമാണ്.

here is the health benefits of cinnamon milk

നിത്യജീവിതത്തില്‍ നമ്മെ വലയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ നമ്മുടെ ആരോഗ്യസ്ഥിതിക്കും (പ്രത്യേകിച്ച് രോഗപ്രതിരോധശേഷി), പ്രായത്തിനും കാലാവസ്ഥയ്ക്കുമെല്ലാം വലിയ പങ്കുണ്ട്. ഇത്തരത്തില്‍ നമ്മളില്‍ പിടിപെടുന്ന പല ആരോഗ്യപ്രശ്നങ്ങളും അകറ്റിനിര്‍ത്തുന്നതിന് സഹായകമായിട്ടുള്ളൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്രയാണ് ഇതെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. മറ്റൊന്നുമല്ല, പാല്‍ വെറുതെ കുടിക്കുന്നതിന് പകരം പാലില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിക്കുക. ഇതാണ് സംഗതി. 

പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കേണ്ടത്. ആവശ്യമെങ്കില്‍ അല്‍പം മധുരവും ചേര്‍ക്കാം. എന്നാല്‍ മധുരം ചേര്‍ക്കുന്നത് എപ്പോഴും ഒഴിവാക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് മഞ്ഞുകാലത്താണത്രേ ഈ പാനീയം കഴിക്കേണ്ടത്. കാരണം മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി ബാധിക്കപ്പെടാൻ ഏറെ സാധ്യതയുള്ളതിനാല്‍ ഇത് പരിഹരിക്കുന്നതിനാണ് പാലില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിക്കുന്നത്. 

പ്രധാനമായും മൂന്ന് ആരോഗ്യഗുണങ്ങളാണ് ഇത് കഴിക്കുന്നത് കൊണ്ടുള്ള നേട്ടമായി ലവ്നീത് ബത്ര പറയുന്നത്. 

ശരീരത്തിന്‍റെ ആകെ ശക്തി വര്‍ധിപ്പിക്കുന്നതിനും, വിവിധ അണുബാധകള്‍ ചെറുക്കുന്നതിനും, ആര്‍ത്തസവസംബന്ധമായ വേദന കുറയ്ക്കുന്നതിനുമാണത്രേ ഇത് സഹായകമാകുന്നത്. കറുവപ്പട്ടയിലടങ്ങിയിരിക്കുന്ന 'സിനമാള്‍ഡിഹൈഡ്' എന്ന ഘടകമാണ് അണുബാധകളെ ചെറുക്കുന്നതിന് സഹായകമാകുന്നതത്രേ.

മറ്റ് പല പാനീയങ്ങളും കഴിക്കുന്നതിന് പകരം ഇത് കഴിക്കുകയാണെങ്കില്‍ കലോറി കുറയുകയും പ്രോട്ടീൻ അളവ് കൂട്ടുകയും ചെയ്യാം. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ പല രീതിയില്‍ ആരോഗ്യത്തിന് ഗുണകരമാകുന്നു. ഹൃദയാരോഗ്യത്തിനും കറുവപ്പട്ട വളരെ നല്ലതാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഷുഗര്‍ നിയന്ത്രിക്കുന്നതിനും ഇത് ഭാഗികമായി സഹായകമാണത്രേ.

പൊതുവെ സ്പൈസുകളെല്ലാം മിതമായ അളവില്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അതുവഴി സീസണലായ അണുബാധകളെ ചെറുക്കാനുമെല്ലാം സഹായകമാണ്. എന്നാലിവ പതിവായി നാം കറികളില്‍ മാത്രമാണ് ചേര്‍ക്കുക. കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കഴിക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് അത് ചായയില്‍ (കടുംചായയിലും) ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതല്ലെങ്കില്‍ ഫ്രൂട്ട് ജ്യൂസുകളില്‍ ചേര്‍ക്കാം. 

Also Read:- ഹൃദ്രോഗങ്ങളെ ചെറുക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കുക...

Latest Videos
Follow Us:
Download App:
  • android
  • ios