മഴക്കാലത്തിന് അനുയോജ്യമായ 'സ്പെഷ്യൽ ചായ'; ആരോഗ്യത്തിന് നല്ലത്...
നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്നതാണ് മഴക്കാല രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ സ്വീകരിക്കാവുന്ന മാര്‍ഗം. എങ്ങനെയാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്?
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളിലും മാറ്റം വരാം. മഴക്കാലമാകുമ്പോള്‍ നമ്മള്‍ ആരോഗ്യകാര്യങ്ങളില്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താറുണ്ട്. കാരണം മഴക്കാലത്ത് രോഗങ്ങള്‍ ( Monsoon Health ) അല്‍പം കൂടി വേഗതയില്‍ വ്യാപകമാകാറുണ്ട്. നനഞ്ഞ അന്തരീക്ഷം രോഗാണുക്കള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനാല്‍ അണുബാധകളും ഈ സീസണില്‍ ( Monsoon Health ) കൂടുതലായിരിക്കും.
നമ്മുടെ രോഗപ്രതിരോധ ശേഷി ( Boost Immunity ) വര്‍ധിപ്പിക്കുകയെന്നതാണ് മഴക്കാല രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ സ്വീകരിക്കാവുന്ന മാര്‍ഗം. എങ്ങനെയാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്?
പ്രധാനമായും ഡയറ്റ് അഥവാ ഭക്ഷണകാര്യങ്ങള്‍ തന്നെയാണ് ഇതിന് ശ്രദ്ധിക്കേണ്ടത്. അത്തരത്തില്‍ പ്രതിരോധ ശേഷി ( Boost Immunity ) വര്‍ധിപ്പിക്കുന്നതിനും ഒപ്പം തന്നെ ഉന്മേഷം പകരുന്നതിനുമെല്ലാം സഹായകമായ- മഴക്കാലത്തിന് അനുയോജ്യമായൊരു 'സ്പെഷ്യൽ ചായ'യാണിനി പരിചയപ്പെടുത്തുന്നത്. ഹെര്‍ബുകളാണ് ഇതില്‍ ചേരുവയായി വരുന്നത്. ഒരേസമയം പ്രതിരോധ ശേഷി കൂട്ടുന്നതിനൊപ്പം തന്നെ ധാരാളം അവശ്യപോഷകങ്ങളും ഈ ചായയില്‍ നിന്ന് ലഭിക്കാം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായകമാണ്. അതുകൊണ്ട് തന്നെ ഒരു 'ഡീടോക്സ്' പാനീയമായും ഇത് കണക്കാക്കാം.
ലെമണ്‍ ഗ്രാസ്, ഇഞ്ചി, ചെറുനാരങ്ങ, തുളസി, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവയാണ് ഈ ചായ തയ്യാറാക്കാൻ വേണ്ടത്. ആവശ്യമെങ്കില്‍ അല്‍പം തേനും ഉപയോഗിക്കാം. ഇവയെല്ലാം തന്നെ പരമ്പരാഗതമായി ആരോഗ്യത്തിന് ഗുണകരമാകുന്ന ഘടകങ്ങളായും മരുന്നുകളായും തന്നെ പരിഗണിക്കുന്നവയാണ്.
ഇത് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എല്ലാ ചേരുവകളും (തേനൊഴികെ) ഒരമിച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് വെള്ളത്തിന്‍റെ നിറം മാറിക്കഴിഞ്ഞാല്‍ തീ കെടുത്തി വാങ്ങിവയ്ക്കാം. ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് ചൂടോടെ തന്നെ കുടിക്കാം. തേനിന് പകരം കരിപ്പട്ടി ചേര്‍ക്കുകയും ആവാം. ഇത് വ്യക്തിപരമായ ഇഷ്ടമാണ്. എന്തായാലും മഴക്കാലത്ത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും അനുയോജ്യമായൊരു ചായയാണിതെന്ന് ഉറപ്പിക്കാം.
പ്രമുഖ ഷെഫ് സഞ്ജീവ് കപൂര്‍ പങ്കുവച്ച വീഡിയോ കൂടി കാണാം...
Also Read:- മഴക്കാലത്ത് താരനും മുടി കൊഴിച്ചിലും കൂടുമോ?