വീട്ടില്‍ തയ്യാറാക്കാം ഒരു ഹെൽത്തി റാഗിയപ്പം; ഈസി റെസിപ്പി

രുചികരമായ റാഗിയപ്പം വീട്ടില്‍ തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.

healthy ragi appam easy recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

healthy ragi appam easy recipe

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് റാഗി. പുട്ട്, ഇഡ്ഡലി, ഇടിയപ്പം, അപ്പം തുടങ്ങിയ പലഹാരങ്ങളിൽ അരിപ്പൊടിക്കൊപ്പം തന്നെ റാഗിപ്പൊടിയും ചേർക്കുന്നത് കൂടുതൽ പോഷകപ്രദമാക്കാന്‍ സഹായിക്കും. അത്തരത്തില്‍ രുചികരമായ റാഗിയപ്പം വീട്ടില്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

റാഗി പൊടി - 350 ഗ്രാം
ചെറുപഴം - 10-15 എണ്ണം
ഏലയ്ക്ക- 4 എണ്ണം
തേങ്ങ ചിരകിയത് - അര മുറി
ശർക്കര - 300 ഗ്രാം
വെള്ളം - അര കപ്പ് + അരകപ്പ്
നെയ്യ് - ഒരു ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ബൗളിലേക്ക് ചെറുപഴം തൊലി കളഞ്ഞ് ഇട്ടുകൊടുക്കാം. ശേഷം ഏലയ്ക്കയും തേങ്ങ ചിരകിയതും ശർക്കരപാനിയും(300ഗ്രാം ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്തത്) ചേർത്ത് അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കിയ ശേഷം റാഗിപൊടിയും ആവശ്യത്തിന് വെള്ളവും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കിയോജിപ്പിച്ച്‌  ഇരുപത് മിനിറ്റ്‌ മൂടിമാറ്റിവയ്ക്കാം. ശേഷം ഒന്നുകൂടി ഇളക്കി എണ്ണ തടവി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാം. രണ്ട് മൂന്ന് തവി ഒഴിച്ച ശേഷം ഒന്നു പരത്തി കൊടുക്കാം. ഇത് പതിനഞ്ച് മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. ചൂടാറിയതിനുശേഷം മുറിച്ച് കഴിക്കാം. 

youtubevideo

Also read: രുചികരമായ കലത്തപ്പം വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി

Latest Videos
Follow Us:
Download App:
  • android
  • ios