പ്രതിരോധശേഷി കൂട്ടാൻ കുടിക്കാം മസാല ചായ; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് നല്ല ചൂട് ചായ കുടിച്ചുകൊണ്ടാകാം. ചിലര്‍ക്ക് ദിവസവും അഞ്ചും ആറും ചായ വേണം. അത്തരം ചായ പ്രേമികള്‍ക്ക് കുടിക്കാന്‍ പറ്റിയ ഒരു ഹെല്‍ത്തി മസാല ചായ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഇഞ്ചി - 1 സ്പൂൺ
ചുക്ക് - 1/2 സ്പൂൺ
ഏലയ്ക്ക - 2 എണ്ണം
പട്ട - 1/4 സ്പൂൺ
ഗ്രാമ്പൂ - 2 എണ്ണം
കുരുമുളക് - 4 എണ്ണം
തക്കോലം - 1 എണ്ണം
പാൽ - 2 ഗ്ലാസ്
പഞ്ചസാര - 2 സ്പൂൺ
ചായപ്പൊടി - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേയ്ക്ക് പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, തക്കോലം, ഇഞ്ചി, ചുക്ക് എന്നിവ നല്ലതുപോലെ പൊടിച്ചെടുത്ത് പാലിലേക്ക് ചേർത്തു കൊടുക്കാം. ഇനി ആവശ്യത്തിന് ചായപ്പൊടിയും പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കാം. നല്ല മസാല ഫ്ലേവറും ഒപ്പം തന്നെ കുരുമുളകിന്റെ ചെറിയ ഒരു എരിവും കൂടി ചേർന്ന ഒരു ഹെൽത്തി ചായയാണിത്.
Also read: മാതളനാരങ്ങ തൊലി ചേര്‍ത്ത ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍