ഹെല്‍ത്തി കിവി ലെമണേഡ് തയ്യാറാക്കാം; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

healthy and tasty kiwi lemonade recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

healthy and tasty kiwi lemonade recipe

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് കിവി. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ കിവി നല്ലതാണ്. എങ്കില്‍ പിന്നെ കിവിയും നാരങ്ങയും ചേര്‍ത്ത് ഒരു കിടിലന്‍ ജ്യൂസ് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

കിവി ഫ്രൂട്ട് - 2 എണ്ണം 
നാരങ്ങാ നീര് - 1 നാരങ്ങയുടെ 
പഞ്ചസാര - 3 സ്പൂൺ
വെള്ളം - 3 ഗ്ലാസ്‌ 
ഐസ്ക്യൂബ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

കിവി തൊലി കളഞ്ഞ് നല്ലതുപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടുകൊടുക്കുക. അതിന്റെ ഒപ്പം തന്നെ നാരങ്ങാ നീരും പഞ്ചസാരയും വെള്ളവും ഒഴിച്ച് നല്ലതുപോലെ അടിച്ചെടുക്കാം. ശേഷം ഒരു ഗ്ലാസിലേയ്ക്ക് മാറ്റി ഐസ്ക്യൂബിട്ട് കുടിക്കാവുന്നതാണ്.

Also read: കളര്‍ഫുളും ടേസ്റ്റിയുമായ മാതളം ലെമണേഡ് തയ്യാറാക്കാം; റെസിപ്പി 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios