ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ എട്ട് ഗുണങ്ങള്‍...

മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ, വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണകരമാണ് ബാദം പാല്‍ തയ്യാറാക്കി കഴിക്കുന്നത്.

Health benefits only almond milk can offer

പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിനുകള്‍, ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ, വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ  ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണകരമാണ് ബാദം പാല്‍ തയ്യാറാക്കി കഴിക്കുന്നത്.  

ഇതിനായി രാത്രി കുതിർത്തുവച്ച ബദാം തൊലികളഞ്ഞ് എടുക്കുക. ശേഷം ഇവയും വെള്ളവും ചേർത്ത് ഒരു ബ്ലെൻഡറിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക.  ബദാം പാൽ മധുരമുള്ളതാക്കാൻ രണ്ട് ഈന്തപ്പഴങ്ങൾ കൂടി ചേർക്കാം. 

അറിയാം ബദാം പാലിന്‍റെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. 

രണ്ട്... 

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

നാല്...

ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ ബദാം മില്‍ക്ക് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

അഞ്ച്...

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ആറ്... 

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ഏഴ്... 

ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

എട്ട്... 

ദിവസവും ബദാം പാല്‍ കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർധിപ്പിക്കും. ഇത് ചർമ്മത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ അഞ്ച് ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിച്ചാല്‍ മതി, വിറ്റാമിന്‍ ഡി ലഭിക്കും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios