Asianet News MalayalamAsianet News Malayalam

കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍

ചര്‍മ്മത്തിന് പുറമേ എല്ലുകൾ, പേശികൾ, കുടലിന്‍റെ ആരോഗ്യം എന്നിവയെ സംരക്ഷിക്കാനും കൊളാജൻ ആവശ്യമാണ്. കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Health Benefits Of Taking Collagen
Author
First Published Jul 22, 2024, 4:14 PM IST | Last Updated Jul 22, 2024, 5:01 PM IST

ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. ചര്‍മ്മത്തിന് പുറമേ എല്ലുകൾ, പേശികൾ, കുടലിന്‍റെ ആരോഗ്യം എന്നിവയെ സംരക്ഷിക്കാനും കൊളാജൻ ആവശ്യമാണ്. 

കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ചര്‍മ്മ സംരക്ഷണം 

കൊളാജൻ ചർമ്മത്തിലെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ഈർപ്പം നിലനിർത്തുകയും ചുളിവുകളെയും വരകളയെും തടയുകയും യുവത്വം നിലനിർത്തുകയും ചെയ്യും.

2. എല്ലുകളുടെ ആരോഗ്യം  

എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും കൊളാജൻ സഹായിക്കും.  അസ്ഥികളുടെ രൂപീകരണം ഉത്തേജിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും കൊളാജൻ ഗുണം ചെയ്യും. 

3. സന്ധികളുടെ ആരോഗ്യം

പ്രായമാകുമ്പോൾ സന്ധി വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കൊളാജൻ സന്ധി വേദനയ്ക്ക് ആശ്വാസമേകും.  

4. ഹൃദയാരോഗ്യം 

ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും കൊളാജൻ ഒരു പങ്കുവഹിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിൽ കൊളാജൻ ഉൾപ്പെടുത്തുന്നതിലൂടെ, കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. കുടലിന്‍റെ ആരോഗ്യം

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. കൊളാജൻ എളുപ്പത്തിൽ ദഹിക്കുന്നു. അതിനാല്‍ ദഹനം എളുപ്പമാക്കാന്‍ ഡയറ്റില്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

6. തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം 

തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. 

7. ഉറക്കം 

കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

8. വണ്ണം കുറയ്ക്കാന്‍ 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം:  

മത്സ്യം, മുട്ടയുടെ വെള്ള, ചിക്കന്‍, ഓറഞ്ച്, നെല്ലിക്ക, ഇലക്കറികള്‍, ബെറി പഴങ്ങള്‍, തക്കാളി, പേരയ്ക്ക, ബീന്‍സ്, കാപ്സിക്കം, അണ്ടിപ്പരിപ്പ് തുടങ്ങിയവയൊക്കെ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മധുരക്കിഴങ്ങ് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios