Health Benefits of Kiwi : കിവി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലും ഇരട്ടി വൈറ്റമിന്‍ സിയും ഇവയില്‍ ഉണ്ട്. നേന്ത്രപ്പഴത്തില്‍ ഉള്ളതിലും അധികം പൊട്ടാസ്യവും. കിവി കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യും.
ധാരാളം പോഷകഗുണങ്ങളുള്ള പഴമാണ് കിവി (kiwi). ചൈനീസ് നെല്ലിക്ക എന്നും കിവി അറിയപ്പെടാറുണ്ട്. കാഴ്ചയിൽ ഇളം ബ്രൗൺ നിറമാണ്. രണ്ടായി മുറിച്ചാൽ നല്ല ഇളം പച്ചനിറവും. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പർ, അയൺ, സിങ്ക് തുടങ്ങിയവ അടങ്ങിയ വളരെ ഗുണങ്ങളേറിയ ഫലമാണ് കിവി.
മൂത്രത്തിൽ കല്ല് അകറ്റാൻ വളരെ നല്ലതാണ് കിവി. ഒരു കിവി പഴം സ്ടോക്കിനെ പോലും അകത്തി നിർത്തുമെന്നാണ് ഗവേഷകർ പറയുന്നത്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിലും ഇരട്ടി വൈറ്റമിൻ സിയും ഇവയിൽ ഉണ്ട്. നേന്ത്രപ്പഴത്തിൽ ഉള്ളതിലും അധികം പൊട്ടാസ്യവും. കിവി കഴിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം നൽകുകയും സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യും.
കിവിയിൽ കലോറിയും കുറവാണ്. ഇത് ഒരു മികച്ച ലഘുഭക്ഷണമോ ഡെസേർട്ട് ഓപ്ഷനോ ആക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കളയാൻ ആന്റിഓക്‌സിഡന്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊഴുപ്പ് ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്നതും വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതുമാണ്.
Read more ഉച്ചയുറക്കം പതിവാണോ? എങ്കില്‍ അറിയാം ഇക്കാര്യങ്ങള്‍
വിറ്റാമിൻ സി, കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് കിവി. വിറ്റാമിൻ സി ഒരു പ്രത്യേക ആന്റിഓക്‌സിഡന്റാണ്. ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കത്തിനൊപ്പം, കിവികൾ നാരുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് - ഇത് ദഹന ആരോഗ്യത്തിന് മാത്രമല്ല, കരളിനെ സംരക്ഷിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രധാനമാണ്.
എല്ലുകൾക്കും പല്ലുകൾക്ക് ബലം നൽകാൻ കിവി പഴത്തിന് സാധിക്കും. കിവിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. കിവിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റെുകൾ ഡിഎൻഎ തകരാറുകളിൽ നിന്ന് സംരക്ഷിക്കും.
കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്. കിവി പഴം കഴിക്കുന്നത് അഡിപ്പോജെനെസിസ് നിയന്ത്രിക്കാൻ സഹായിക്കും. അങ്ങനെ പ്രമേഹത്തെ തടയുമെന്നും വിദഗ്ധർ പറയുന്നു.
Read more ആരോഗ്യമുള്ള തലച്ചോറിന് വേണം നല്ല ഭക്ഷണം; ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്ന പ്രധാന പോഷകങ്ങൾ
രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ കിവി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.