പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

അസിഡിറ്റിയെ ചെറുക്കാൻ സഹായിക്കുന്ന പഴമാണ് പേരയ്ക്ക. രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തെ വൈറസുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

Health benefits of guava

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് പേരയ്ക്ക. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ എ, ബി, സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ദഹനനാളത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൻ്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും പേരയ്ക്ക സഹായിക്കുന്നു.

 അസിഡിറ്റിയെ ചെറുക്കാൻ സഹായിക്കുന്ന പഴമാണ് പേരയ്ക്ക. രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തെ വൈറസുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

പേരയ്ക്കയിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ വയറിളക്കം, വയറുവേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.  ഒരു പേരയ്ക്കയിൽ 34 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ, ഇതിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വാഭാവികമായും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് സംയുക്തമായ ലൈക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ സംരക്ഷിക്കാൻ പേരയ്ക്ക സഹായിക്കും.

പെക്റ്റിൻ, വിറ്റാമിൻ സി തുടങ്ങിയ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ലയിക്കുന്ന നാരുകൾ 
മോശം കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. പേരയ്ക്ക പതിവായി കഴിക്കുന്നത് ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് പേരയ്ക്ക. ഇതിൽ പോളിഫെനോളുകളും ട്രൈറ്റെർപീനുകളും അടങ്ങിയിട്ടുണ്ട്. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കും. പേരയ്ക്ക പതിവായി കഴിക്കുന്നത് ശ്വാസകോശം, വൻകുടൽ, സെർവിക്കൽ, സ്‌തനങ്ങൾ, ആമാശയം തുടങ്ങിയ ചിലതരം ക്യാൻസറുകൾ തടയാൻ സഹായിക്കും.

രാവിലെ വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍


 

Latest Videos
Follow Us:
Download App:
  • android
  • ios