ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗ്രീൻ ആപ്പിൾ ; അറിയാം ആരോഗ്യഗുണങ്ങൾ
കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലം നിലനിർത്തുന്നതിൽ ഗ്രീൻ ആപ്പിൾ വലിയ പങ്കാണ് വഹിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനാൽ പ്രത്യേകിച്ച് മുപ്പതിനു ശേഷമുള്ള സ്ത്രീകൾ ദിവസവും ഒരു ഗ്രീൻ ആപ്പിൾ കഴിക്കുന്നത് പതിവാക്കുക. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാൻ സഹായിക്കുന്നു.
ഗ്രീൻ ആപ്പിൾ പലർക്കും ഇഷ്ടമുള്ള പഴമാണ്. എന്നാൽ ഗ്രീൻ ആപ്പിളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
ഗ്രീൻ ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രക്രിയകളെ വർദ്ധിപ്പിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. കൊഴുപ്പ് കുറഞ്ഞ ഗ്രീൻ ആപ്പിൾ മെച്ചപ്പെട്ട രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, അവയുടെ ഗണ്യമായ വിറ്റാമിൻ കെ ഉള്ളടക്കം രക്തം കട്ടപിടിക്കുന്നത് തടയുന്നു.
രണ്ട്...
കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലം നിലനിർത്തുന്നതിൽ ഗ്രീൻ ആപ്പിൾ വലിയ പങ്കാണ് വഹിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനാൽ പ്രത്യേകിച്ച് മുപ്പതിനു ശേഷമുള്ള സ്ത്രീകൾ ദിവസവും ഒരു ഗ്രീൻ ആപ്പിൾ കഴിക്കുന്നത് പതിവാക്കുക. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാൻ സഹായിക്കുന്നു.
മൂന്ന്...
വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഗ്രീൻ ആപ്പിൾ കാഴ്ചശക്തി കൂട്ടുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
നാല്...
ഗ്രീൻ ആപ്പിളിലെ വിറ്റാമിൻ എ, സി എന്നിവ വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിൽസ് എന്നിവ അകറ്റുന്നതിനും ഗ്രീൻ ആപ്പിൾ സഹായകമാണ്.
അഞ്ച്...
ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു പഠനത്തിൽ ഗ്രീൻ ആപ്പിൾ കഴിച്ച ആളുകൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ശരീരഭാരം കുറയുകയും ചെയ്തതായി കണ്ടെത്തി.
പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ