അറിയാം ​ഗ്രീൻ പീസ് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ഗ്രീൻ പീസ് പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും കുടലിനെ ആരോ​ഗ്യകരമായ നിലനിർത്തുകയും ചെയ്യും. ​ഗ്രീൻ പീസിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും.

health benefits of eating green peas

ഗ്രീൻ പീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ​ഗ്രീൻ പീസ്. സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. ഗ്രീൻ പീസ് പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും കുടലിനെ ആരോ​ഗ്യകരമായ നിലനിർത്തുകയും ചെയ്യും. ​ഗ്രീൻ പീസിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും.

ഗ്രീൻ പീസിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും ​ഗ്രീൻ പീസിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. അതേസമയം ഫ്ലേവനോയിഡുകളും കരോട്ടിനോയിഡുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

100 ഗ്രാം ഗ്രീൻ പീസിൽ 81 കലോറിയാണുള്ളത്. ​ഗ്രീൻ പീസ് താരതമ്യേന കുറഞ്ഞ കലോറിയും പ്രോട്ടീനും നാരുകളും കൂടുതലുള്ളതുമായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് കൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

100 ഗ്രാം ​ഗ്രീൻ പീസിൽ 2480 മൈക്രോഗ്രാം ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തിമിരവും കുറയ്ക്കുന്നു.

​ഗ്രീൻ പീസ് പ്രോട്ടീനാൽ സമ്പന്നമാണ്. കൂടാതെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്ന് 2023-ൽ ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ മാറാൻ ഇതാ ആറ് മാർ​ഗങ്ങൾ

 

 

Latest Videos
Follow Us:
Download App:
  • android
  • ios