ഡ്രാഗണ്‍ ഫ്രൂട്ട് കഴിച്ചാൽ ലഭിക്കും ഈ ആരോ​ഗ്യ​ഗുണങ്ങൾ

വൈറ്റമിന്‍ സി, അയേണ്‍ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ് ഇത്. കുടലിലെ പ്രോബയോട്ടിക്സ് എന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന  പ്രീബയോട്ടിക്സ് ഇതിൽ അടങ്ങിയിരിക്കുന്നു.
 

health benefits of eating dragon fruit-rse-

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. 

വൈറ്റമിൻ സി, അയേൺ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ് ഇത്. കുടലിലെ പ്രോബയോട്ടിക്സ് എന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന  പ്രീബയോട്ടിക്സ് ഇതിൽ അടങ്ങിയിരിക്കുന്നു.

 പ്രീബയോട്ടിക്സ് ഉള്ളത് നിങ്ങളുടെ കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തും. നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്.

മുടിയ്ക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന്, ഇതിലടങ്ങിയിരിക്കുന്ന കാൽസ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവുള്ളവർ ദൈനംദിന ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുക. ശരീരത്തിന്റെ വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കുന്നതിൽ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തെ വിഘടിപ്പിക്കാനും ഊർജമാക്കി മാറ്റാനും ഇരുമ്പ് ആവശ്യമാണ്. ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ പ്രാപ്തമാക്കുന്നു.

ഡ്രാഗൺ ഫ്രൂട്ട് ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്.  ഇത് വരണ്ട ചർമ്മം, മുഖക്കുരു എന്നിവയ്‌ക്കെതിരെ പോരാടുന്നു. ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിൻ സി ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. 

കറിവേപ്പില കഴിക്കാൻ മടി കാണിക്കരുത്, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

 

Latest Videos
Follow Us:
Download App:
  • android
  • ios