Health Benefits Of Dates : ഈന്തപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ശരീരത്തെ പോഷിപ്പിക്കുന്ന സിങ്ക്, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സിങ്ക് ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈന്തപ്പഴം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

Health Benefits of dates that You Should Know

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം (Dates). ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്. ധാതുക്കൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.  ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സ്ട്രോക്ക് തുടങ്ങിയ രോ​ഗങ്ങളെ അകറ്റുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു.

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ചെറിയ പരിധി വരെ ഈന്തപ്പഴം സഹായകമാണ്. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. വണ്ണം കുറയ്ക്കുന്നതിനും അതുവഴി കൊഴുപ്പ് ശരീരത്തിൽ അടിയുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഈന്തപ്പഴം സഹായകമാണ്.

ഈന്തപ്പഴം കഴിക്കുന്നത് രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും കൊഴുപ്പുകൾ ഹൃദയത്തിൽ പറ്റിപ്പിടിച്ച് രക്തം കട്ടപിടിക്കാതിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചെറിയ അളവിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കും. 

Read more  മുളപ്പിച്ച പയർ പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ശരീരത്തെ പോഷിപ്പിക്കുന്ന സിങ്ക്, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സിങ്ക് ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈന്തപ്പഴം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

അമിലോയിഡ് ബീറ്റാ പ്രോട്ടീനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഈന്തപ്പഴത്തിന് കഴിയും. ഈ പ്രോട്ടീനുകൾക്ക് നമ്മുടെ മസ്തിഷ്കത്തിൽ ഫലകങ്ങൾ രൂപപ്പെടാൻ കഴിയും. അവ അടിഞ്ഞുകൂടുമ്പോൾ, അൽഷിമേഴ്സ് രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മസ്തിഷ്ക കോശങ്ങളുടെ മരണത്തിന് കാരണമാകും.

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തിന്റെ വികാസത്തിന് സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഡിയും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു. ഇത് ഫൈറ്റോഹോർമോണുകളുടെ സഹായത്തോടെ ചർമ്മത്തിന് പ്രായമാകൽ വിരുദ്ധ ഗുണങ്ങൾ നൽകുകയും മെലാനിൻ ശേഖരണം തടയുകയും ചെയ്യുന്നു. 

Read more  ഈ മൂന്ന് പഴങ്ങൾ ഭാരം കൂടുന്നതിന് കാരണമാകും

ഈന്തപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഈന്തപ്പഴത്തിലെ പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ധമനികളിലെ (രക്തക്കുഴലുകൾ) പിരിമുറുക്കം കുറയ്ക്കുന്നു.

ഈന്തപ്പഴത്തിലെ അമിനോ ആസിഡുകളുടെ സാന്നിധ്യം ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും ലൈംഗിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകുന്നു. വൈറ്റമിനുകളാലും സമ്പന്നമാണ് ഈന്തപ്പഴം. വൈറ്റമിൻ ബി-1, ബി-2, ബി-3, ബി-5, എ-1, സി എന്നിവയെല്ലാം ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്നു. ഇതിന് പുറമെ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്ടോസ് എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ മധുരങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് പലവിധ ഗുണങ്ങളേകുന്നു. 

ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ നിലനിർത്താൻ സഹായിക്കുന്നത് മുതൽ ചില ദീർഘകാല ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് വരെ ഈന്തപ്പഴം ഫലപ്രദമാണ്. ഈന്തപ്പഴത്തിൽ ഉയർന്ന ഫൈബറും പോളിഫെനോളും ഉള്ളതിനാൽ കോളൻ ക്യാൻസർ കുറയ്ക്കുന്നതിന് ഫലപ്രദമാണെന്നും 2015ൽ നടത്തിയ പഠനത്തിൽ പറയുന്നു.

Read more ശ്വാസകോശ ക്യാൻസർ; പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

 

Latest Videos
Follow Us:
Download App:
  • android
  • ios