ബ്രൊക്കോളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ബ്രൊക്കോളി പ്രതിരോധശേഷി വർധിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ സൾഫോറഫേൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.

health benefits of broccoli

ബ്രൊക്കോളിയിൽ നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് അസംസ്‌കൃത ബ്രൊക്കോളിയിൽ മഗ്നീഷ്യം, പൊട്ടാസ്യം, സെലിനിയം, ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും ഏകദേശം 2 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്.

 90 ഗ്രാം ബ്രൊക്കോളിയിൽ ഏകദേശം 35 കലോറി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു. 2010-ൽ നടത്തിയ ഒരു പഠനത്തിൽ ബ്രൊക്കോളിയിലെ സൾഫോറഫേൻ സ്തനാർബുദ കോശങ്ങളുടെ വലിപ്പവും എണ്ണവും 75% വരെ കുറച്ചതായി കണ്ടെത്തി.

ബ്രൊക്കോളി പ്രതിരോധശേഷി വർധിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ സൾഫോറഫേൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.

ബ്രോക്കോളി കഴിക്കുന്നതിൻ്റെ ഒരു പ്രധാന ഗുണം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്നതാണ്.  ഈ സൂപ്പർഫുഡ് മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുകയും അതുവഴി ഹൃദയധമനികളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നാരുകളുടെ അംശം കൂടുതലായതിനാൽ ദഹനത്തിനും ബ്രൊക്കോളി നല്ലതാണ്. ഫൈബർ ഉള്ളടക്കം കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണെങ്കിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ഒരു കപ്പ് വേവിച്ച ബ്രോക്കോളിയിൽ ഏകദേശം 55 കലോറിയും 5 ഗ്രാം ഫൈബറും മാത്രമേ അടങ്ങിയിട്ടുള്ളൂ. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

ഫോളേറ്റ്, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം വിറ്റാമിനുകൾ എ, സി, കെ എന്നിവ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ബ്രോക്കോളിയിലെ ഗ്ലൂക്കോറഫാനിൻ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ബ്രോക്കോളിയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് ഇൻസുലിൻ സ്‌പൈക്ക് തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു.

മുഖത്തെ ചുളിവുകളും മുഖക്കുരുവും അകറ്റാം; പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios