പാവയ്ക്ക കഴിക്കുന്നത് ശീലമാക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്തും
പാവയ്ക്ക പോളിഫിനോളുകളുടെ സമ്പന്നമായ ഉറവിടമാണ്. പോളിഫിനോൾ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നു. പോളിഫെനോളുകൾ കൂടാതെ, സാപ്പോണിൻസ്, ടെർപെനോയിഡുകൾ തുടങ്ങിയ സംയുക്തങ്ങളും പാവയ്ക്കയിലുണ്ട്.
കയ്പ്പാണെങ്കിലും ധാരാളം പോഷകങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറി. വിറ്റാമിൻ സി, വിറ്റാമിൻ ബി 1, ബി2 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പാവയ്ക്കയിൽ 13 മില്ലിഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പോളിപെപ്റ്റൈഡ്-പി അല്ലെങ്കിൽ പി-ഇൻസുലിൻ ഇതിൽ അടങ്ങിയിരിക്കുന്നു.
പാവയ്ക്ക പോളിഫിനോളുകളുടെ സമ്പന്നമായ ഉറവിടമാണ്. പോളിഫിനോൾ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നു. പോളിഫെനോളുകൾ കൂടാതെ, സാപ്പോണിൻസ്, ടെർപെനോയിഡുകൾ തുടങ്ങിയ സംയുക്തങ്ങളും പാവയ്ക്കയിലുണ്ട്.
പാവയ്ക്ക കഴിക്കുന്നത് മലബന്ധം, അൾസർ തുടങ്ങിയ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നു.
കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പാവയ്ക്ക. ഇതിനെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കവും ആരോഗ്യകരമായ ശരീരത്തെ നിലനിർത്തുന്നതിനും വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
വൈറ്റമിൻ ബി, സി എന്നിവയുടെ ഉള്ളടക്കം പാവയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ സംരക്ഷിക്കുകയും ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും വിഷാദത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.
ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിനും മുടി സംരക്ഷണത്തിനും സഹായിക്കുന്നു.
പാവയ്ക്കയിലെ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ രക്തത്തിലെ ചീത്ത അല്ലെങ്കിൽ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ എച്ച്‌ഡിഎൽ അളവ് നിലനിർത്തുകയും ചെയ്യുന്നു. ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്താം. 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ.
മുഖത്തെ ചുളിവുകൾ മാറാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കൂ