തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് പതിവായി ഈ പഴം കഴിക്കാം...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതും കലോറിയും ഫാറ്റും കുറവുള്ളതുമായ നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ദഹനത്തിനും ഊര്‍ജം പകരാനും സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നേന്ത്രപ്പഴം ഉത്തമം ആണ്.  ഇത് നിങ്ങളുടെ ദഹനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്നു. 

Hair care Glowing Skin  Other Benefits Of Consuming Bananas azn

നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, ഫൈബര്‍ തുടങ്ങി നമ്മുടെ ശരീരത്തിന് വേണ്ട പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതും കലോറിയും ഫാറ്റും കുറവുള്ളതുമായ നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ദഹനത്തിനും ഊര്‍ജം പകരാനും സഹായിക്കും.

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നേന്ത്രപ്പഴം ഉത്തമം ആണ്.  ഇത് നിങ്ങളുടെ ദഹനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്നു. അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.  ഇതില്‍ നിന്നുള്ള ആസിഡ് റിഫ്‌ളക്‌സ് വളരെ കുറവാണ്. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. തലച്ചോറിന്‍റെ പ്രവർത്തനത്തിനും മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. നേന്ത്രപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിളര്‍ച്ച തടയാനും കണ്ണിന്‍റെയും എല്ലുകളുടെയും ആരോഗ്യത്തിനുമൊക്കെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.  ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

Hair care Glowing Skin  Other Benefits Of Consuming Bananas azn

 

വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് നേന്ത്രപ്പഴം.  ഇവയെല്ലാം തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.  ഇവയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് സഹായിക്കും. അതുവഴി ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ തടയാനും സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ ബി 6 തലമുടിയുടെയും ചർമ്മത്തിന്‍റെയും നിറത്തിന് കാരണമാകുന്ന പിഗ്മെന്റായ മെലാനിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. ഇവയില്‍ കാണപ്പെടുന്ന പ്രകൃതിദത്ത എണ്ണകളും പോഷകങ്ങളും തലമുടിയെ പോഷിപ്പിക്കാനും ഈർപ്പമുള്ളതാക്കാനും സഹായിക്കും. മൊത്തത്തിൽ, നേന്ത്രപ്പഴം നമ്മുടെ തലമുടിയുടെയും ചർമ്മത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ദിവസവും കഴിക്കാം പിങ്ക് നിറത്തിലുള്ള ഈ മൂന്ന് പഴങ്ങള്‍; അറിയാം ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios