ഇനിയും വണ്ണം കുറഞ്ഞില്ലേ? ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്.
വണ്ണം കുറയ്ക്കാന്‍ ഒരായിരം വഴികള്‍ പരീക്ഷിച്ചു മടുത്തവരാണ് പലരും. വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് പലപ്പോഴും വണ്ണം കൂടാന്‍ കാരണം. വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്.
വണ്ണം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും.
രണ്ട്...
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം
മൂന്ന്...
കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാം.
നാല്...
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവ വയര്‍ ചാടാനും കാരണമാകും. അതുപോലെ തന്നെ, ജങ്ക് ഫുഡും പ്രൊസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കാം.
അഞ്ച്...
വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. ജങ്ക് ഫുഡിന്‍റെയും എണ്ണ പലഹാരങ്ങളുടെയും ഉപയോഗം അങ്ങനെ കുറയ്ക്കാം. അതുവഴി ശരീര ഭാരം നിയന്ത്രിക്കാം.
ആറ്...
പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും.
Also Read: കണ്ണിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ബെല്‍ പെപ്പര്‍; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...