പേരയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി
പേരയ്ക്ക് വെറുതേ കഴിക്കുന്നതിന് പകരം പേരയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്ക് വെറുതേ കഴിക്കുന്നതിന് പകരം പേരയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പച്ച പേരയ്ക്ക -1 എണ്ണം
ചുവന്ന മുളക് -2 എണ്ണം
എണ്ണ- 2 സ്പൂൺ
കടുക്- 1 സ്പൂൺ
കറിവേപ്പില- 2 തണ്ട്
ചുവന്ന മുളക്- 2 എണ്ണം
ഇഞ്ചി- 1 സ്പൂൺ
ഉപ്പ്- 1 സ്പൂൺ
കറിവേപ്പില- 1 തണ്ട്
തേങ്ങ- 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ച പേരയ്ക്ക നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് പേരയ്ക്ക ഇട്ടു കൊടുത്തതിനുശേഷം തേങ്ങയും, ചുവന്ന മുളകും, ഇഞ്ചിയും, ഉപ്പും, കറിവേപ്പിലയും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അതിനുശേഷം ഇതൊരു പാത്രത്തിലേയ്ക്ക് ഒഴിച്ചതിനു ശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും നന്നായി വറുത്ത് ചമ്മന്തിയിലേയ്ക്ക് ചേർത്തു കൊടുക്കുക. സാധാരണ ചമ്മന്തികൾ അരയ്ക്കുന്ന പോലെ തന്നെ പേരയ്ക്ക കൊണ്ട് നമുക്ക് ഇത്തരത്തില്‍ ചമ്മന്തി ഉണ്ടാക്കിയാൽ വളരെയധികം ടേസ്റ്റിയും ഹെൽത്തിയും ആണ്. ഇത് നമുക്ക് ദോശയുടെ കൂടെയും ഇഡലിയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ വളരെ രുചികരമാണ്.
Also read: പാവയ്ക്ക കൊണ്ട് കിടിലന്‍ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി