Asianet News MalayalamAsianet News Malayalam

പച്ചമാങ്ങ ഇരിപ്പുണ്ടോ? എങ്കിൽ കിടിലനൊരു ജ്യൂസ് തയ്യാറാക്കാം

ചൂടത്ത് കുടിക്കാൻ വെറൈറ്റി നോർത്ത് ഇന്ത്യൻ പച്ചമാങ്ങ ജ്യൂസ്‌. ശുഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.

green mango healthy juice
Author
First Published Jun 25, 2024, 4:49 PM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

green mango healthy juice

 

Aam Panna ഒരു ഉത്തരേന്ത്യൻ പാനീയമാണ്. പച്ചമാങ്ങ കൊണ്ട് ഒരു മാജിക് പാനീയം എന്ന് തന്നെ പറയാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ പാനീയം.

വേണ്ട ചേരുവകൾ 

പച്ചമാങ്ങ                             2 എണ്ണം
ജീരകം                               ഒരു ടീസ്പൂൺ
കുരുമുളക്                        കാൽ ടീസ്പൂൺ
പുതിയിനയില                   2 ഇല
ശർങ്കര                               1 എണ്ണം

തയ്യാറാക്കേണ്ട വിധം

പച്ചമാങ്ങ കഴുകി വൃത്തിയാക്കി തോൽ ചെത്തി കഷ്ണങ്ങൾ ആക്കുക. അതിലേക്ക് ശർക്കര , ജീരകം , കുരുമുളക് കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിക്കുക. പുതിന ഇലയും ചേർത്ത് ഇത് ഒന്ന് മിക്സിയിൽ അടിച്ചു എടുക്കുക. ആവശ്യ അനുസരണം ഈ പൾപ്പെടുത്ത് നമുക്ക് നല്ലൊരു ദാഹശമനി ഉപയോഗിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios