ചെറുപയർ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ദോശ ; റെസിപ്പി
പ്രാതലിന് രുചികരമായ സ്പെഷ്യൽ ചെറുപയർ ദോശ ഉണ്ടാക്കിയാലോ? സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
അരിയും ഉഴുന്നും അരച്ചു വയ്ക്കാതെ തന്നെ ചെറുപയർ ഉപയോഗിച്ച് രുചികരമായ ദോശ തയാറാക്കിയാലോ?
വേണ്ട ചേരുവകൾ
1. ചെറുപയർ - 1 കപ്പ്
2. തേങ്ങാപ്പാൽ - 1 കപ്പ്
3. പച്ചമുളക് - 2 എണ്ണം
4. കറിവേപ്പില - ആവശ്യത്തിന്
5. കായപ്പൊടി - കാൽ ടീ സ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ കുതിർത്ത ചെറുപയറിനൊപ്പം രണ്ട് മുതൽ ആറ് വരെയുള്ള ചേരുവകൾ ചേർത്ത് ദോശമാവിന്റെ അയവിൽ അരച്ചെടുക്കുക. മാവ് അര മണിക്കൂർ വച്ചതിനു ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കുക.
ചെമ്പരത്തിപ്പൂവ് കൊണ്ട് ഒരു കിടിലൻ ചായ ; ഈസി റെസിപ്പി