പ്രതിരോധശേഷി കൂട്ടാന്‍ ദിവസവും ഇഞ്ചി കഴിക്കാം; അറിയാം മറ്റ് ഗുണങ്ങള്‍...
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിക്ക് നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും സ്ഥാനമുണ്ട്. വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് നമ്മള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാനും ഇഞ്ചി സഹായിക്കും.
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിക്ക് നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും സ്ഥാനമുണ്ട്. വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് നമ്മള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാനും ഇഞ്ചി സഹായിക്കും.
അറിയാം ഇഞ്ചിയുടെ പ്രധാന ഗുണങ്ങള്‍...
ഒന്ന്...
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, വയറിളക്കം, ക്ഷീണം എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പടെയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്.
രണ്ട്...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇഞ്ചി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മൂന്ന്...
രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമൊക്കെ ഇഞ്ചി സഹായിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നാല്...
രോഗപ്രതിരോധശേഷി കൂട്ടാനും ഇഞ്ചി സഹായിക്കും. കൂടാതെ തൊണ്ടയുടെ അസ്വസ്ഥത മൂലം ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാകുന്നവര്‍ക്ക്, അത് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇഞ്ചി.
അഞ്ച്...
പലരുടെയും പ്രധാന പ്രശ്നമാണ് അമിത വണ്ണം. വണ്ണം കുറയ്ക്കാനായി നാരങ്ങാ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാം. നാരങ്ങാ നീര് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: വായിലെ എരിച്ചിലും വ്രണങ്ങളും; ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...