പ്രമേഹ രോഗികള്‍ക്ക് നെയ്യ് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ കോമള്‍ പട്ടേല്‍ പറയുന്നത്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ഒലിയിക് ആസിഡും മറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.

Ghee a Diabetes Superfood You Need in Your Diet azn

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികള്‍ക്ക് നെയ്യ് കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. 

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ കോമള്‍ പട്ടേല്‍ പറയുന്നത്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ഒലിയിക് ആസിഡും മറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. ചോറ്, പൊട്ടറ്റോ തുടങ്ങിയ ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അവയൊക്കൊപ്പം നെയ്യ് കൂടി ചേര്‍ക്കുന്നതും നല്ലതാണെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. 

നെയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, വിറ്റാമിന്‍ കെ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നെയ്യ് കുടലിന്റെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും തലച്ചോറിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടാനും വയറിന്‍റെ ആരോഗ്യത്തിനുമൊക്കെ നെയ്യ് കഴിക്കുന്നത് നല്ലതാണ്. 

ശരീരത്തില്‍ കാത്സ്യം നിലനിർത്താൻ വിറ്റമിൻ കെ അനിവാര്യമാണ്. അതിനാല്‍ വിറ്റാമിന്‍ കെ അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അത്തരത്തിലും ഗുണം ചെയ്യും. ദഹനത്തിനും മികച്ചതാണ് നെയ്യ്.  കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: കുതിര്‍ത്ത ഈ 'ഡ്രൈ ഫ്രൂട്ട്സ്' രാവിലെ വെറുവയറ്റില്‍ കഴിക്കാം; അറിയാം ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios