രാത്രി ഈ പഴങ്ങൾ കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങളറിയേണ്ടത്...
ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ചില പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം...
പഴങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അവ കഴിക്കുന്നതിന് അതിന്‍റേതായ സമയമുണ്ട്. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ചില പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമാണ് ആപ്പിള്‍. എന്നാല്‍ രാത്രി ഇവ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
രണ്ട്...
തണ്ണിമത്തന്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണ്ണിമത്തനില്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, രാത്രി ഇവ കഴിക്കുന്നത് അമിതമായി രാത്രി മൂത്രമൊഴിക്കാന്‍ കാരണമായേക്കാം. അതിനാല്‍ തണ്ണിമത്തന്‍ രാത്രി കഴിക്കുന്നതിന് പകരം പകല്‍ കഴിക്കുന്നതാകും നല്ലത്.
മൂന്ന്...
പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്കയും രാത്രി കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
നാല്...
ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം.
അഞ്ച്...
പൈനാപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൈനാപ്പിളിലും ആസിഡ് സാന്നിധ്യം ഉള്ളതിനാല്‍ ഇവയും രാത്രി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിലോ അസിഡിറ്റിയോ ഉണ്ടാകാം.
ആറ്...
പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രി പപ്പായ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരക്കാര്‍ രാത്രി പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.
Also read: എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...